ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയുടെ രേഖാചിത്രം വരച്ച അഞ്ചാലുംമൂട് നീരാവിൽ സ്വദേശികളായ ദമ്പതികൾക്ക് അഭിനന്ദ പ്രവാഹം. നീരാവിൽകൊച്ചുപറമ്പിൽ ഷജിത്തും ഭാര്യ സ്മിത എം ബാബു എന്നീവരാണ് പ്രതികളുടെരേഖാ ചിത്രം വരച്ചത്.
കേരളത്തെ മുൾമുനയിൽ നിർത്തിയും പോലീസിനെ വട്ടംചുറ്റിച്ച കേസായിരുന്നു ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവം. ഒരു തുമ്പും കിട്ടാതെ പോലീസിൽ ഇരുട്ടിൽ തപ്പുമ്പോഴാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഇരിപ്പിടത്തിൽ കുട്ടിയെ ഉപേഷിച്ച നിലയിൽ കോളേജ് വിദ്യാർത്ഥിനികൾ കണ്ടെത്തുന്നത്.കുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയത്.
കുട്ടിയെ കണ്ടെത്തിയ ദിവസം അർധരാത്രിയിലാണു പൊലീസിന്റെ വിളി ദമ്പതികൾക്ക് എത്തിയത്.മണിക്കൂറുകൾ കൊണ്ടാണ്ചിത്രം പൂർത്തിയാക്കിയത്. പാരിപ്പള്ളിയിലെകടയുടമ ഗിരിജാകുമാരി യുടെയും സഹായവും രേഖാചിത്രം തയ്യാറാക്കാൻ സ്മിതയും ഷജിത്തിനും സഹായകമായി..കേസിലെ ഒന്നാം പ്രതി പദ്മകുമാറിൻ്റെ രേഖാചിത്രമാണ് ഒരു വ്യത്യാസവും കുടാതെ ദമ്പതികൾ വരച്ചത്. അത് തന്നെയാണ് ഇവർക്ക് അഭിനന്ദന പ്രവാഹമെത്താനും കാരണം. കുട്ടിയെ തട്ടികൊണ്ട് പോയ പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായകമായതിൽ അഭിമാനിക്കുകയാണ് ഷജിത്തും ഭാര്യ സ്മിതയും.
നിരവധിചിത്രങ്ങൾ വരച്ചതിനു ശേഷമാണു പ്രതിയുടെ മുഖഛായയിലേക്ക് എത്തിയത്. രേഖാചിത്രം വരയ്ക്കുന്നതിനായി ഗിരിജാകുമാരിയെ പൊലീസ് ഇവരുടെ വീട്ടിൽ എത്തിച്ചിരുന്നു. കൊല്ലം എ.സി.പി. എ. പ്രദീപ്കുമാർ ആണു രേഖാചിത്രം വരയ്ക്കാനായി ദമ്പതികളെ വിളിച്ചത്. തിരുവനന്തപുരം സി-ഡിറ്റിലെ ആർട്ടിസ്‌റ്റ് ആയ ഷജിത്തിനും ഭാര്യ ചിത്രകല അധ്യാപികയായ സ്മിതയ്ക്കും 2021 ൽ സംസ്‌ഥാന സർക്കാരിൻ്റെ പുരസ്ക്‌കാരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.