കടയ്ക്കാവൂർ: ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിയ കാരണത്താൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. മണമ്പൂർ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ഗോമതിയും മകൾ ബേബിയുമാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ബേബിയുടെ മൂത്തമകനായ വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു.
വിഷ്ണു വീട്ടിലെത്തി അമ്മയായ ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമം തടയാൻ എത്തിയ അമ്മൂമ്മയെയും യുവാവ് ക്രൂരമായി ഉപദ്രവിച്ചു. അക്രമത്തിനുശേഷം പ്രതി വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബേബിയും ഗോമതിയും ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ALSO READ: മെല്ലെ പോയ്ക്കോളൂ...ഇല്ലെങ്കിൽ ചിലവാകും; റോഡുകളിലെ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ
അതേസമയം ബെംഗളൂരുവിൽ വിവാഹം കഴിക്കാനായി അനുയോജ്യയായ പെണ്ണിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.നാഗരാജ ഗണപതി ഗവോർ(35) എന്ന ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ ഒരു മരത്തിൽ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയത്. ഏറെ നാൾ അന്വേഷിച്ചിട്ടും വധുവിനെ കണ്ടെത്താനാകാത്തതിലും ഉചിതമായ തൊഴിൽ ലഭിക്കാത്തതിലും ഇയാൾ മനോവിഷമത്തിലായിരുന്നെന്നാണ് സൂചന.
ഗ്രാമത്തിൽ ഒരു ഭാഗത്തു ചെന്ന് ബൈക്ക് നിർത്തി കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയെങ്കിലും ഇയാൾക്ക് തന്റെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. തൊഴിൽരഹിതനായതിനാൽ തന്നെ ഇയാൾക്ക് വിവാഹമൊന്നും ശരിയായതുമില്ല. ഇതിൽ ഏറെനാളായി ഇയാൾ വിഷമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. തൊഴിലൊന്നും ലഭിക്കാത്തതിനാൽ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും ശാരീരിക പ്രശ്നങ്ങൾ നാഗരാജയെ അലട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...