Thrissur Murder Case : തൃശൂർ അരുൺ ലാൽ കൊലപാതകം; പ്രതി പിടിയിൽ

Thrissur Arunlal Murder Case : ഡിസംബർ 26 രാത്രി 10.30 മണിയോടെ പുറ്റേക്കരയിൽ അരുൺ ലാലിനെ അവശനിലയിൽ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 06:30 PM IST
  • പടിഞ്ഞാറേകോട്ട ചിറയത്ത് ടിനുവിനെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്.
  • ഡിസംബർ 26 രാത്രി 10.30 മണിയോടെ പുറ്റേക്കരയിൽ അരുൺ ലാലിനെ അവശനിലയിൽ റോഡരികിൽ കണ്ടെത്തിയത്.
  • തുടർന്ന് നാട്ടുകാർ ചേർന്ന് അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Thrissur Murder Case : തൃശൂർ അരുൺ ലാൽ കൊലപാതകം; പ്രതി പിടിയിൽ

തൃശൂർ പുറ്റേക്കരയിൽ അരുൺ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനുവിനെയാണ് സംഭവത്തിൽ  പൊലീസ് പിടികൂടിയത്. ഡിസംബർ 26 രാത്രി 10.30 മണിയോടെ പുറ്റേക്കരയിൽ അരുൺ ലാലിനെ അവശനിലയിൽ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അരുൺലാലിനൊപ്പം ബൈക്കിൽ വന്നയാളാണ് പ്രതിയെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അരുൺലാലിനെ ബൈക്കിലെത്തിച്ച ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പുറ്റേക്കര-കൊള്ളന്നൂർ റോഡിൽ പുറ്റേക്കര സ്കൂളിനു സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അരുൺലാലിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മദ്യപാനശീലമുള്ള ആളാണ് അരുൺലാൽ. അരുൺ ലാൽ ഡിസംബർ 26 തിങ്കളാഴ്ച്ച ബാറിൽ നിന്ന് മദ്യപിച്ച ശേഷം ഒരാളുടെ ബൈക്കിനു പുറകിലിരുന്നാണ് പുറ്റേക്കരയിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ALSO READ: Varkala Murder : വർക്കല കൊലപാതകം; പ്രതി ഗോപു കുറ്റം സമ്മതിച്ചു, കാരണം പ്രണയപക

ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.  പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് സുഹൃത്തായ അരുൺലാലിനോട് പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്ന് പറയുകയും എന്നാൽ അരുൺലാൽ അയാളെ കളിയാക്കി സംസാരിക്കുകയും ചെയ്തു. പിന്നീട് ഈ യുവതി ടിനുവിനെ കണ്ടതായി ഭാവിക്കാതിരുന്നത് അരുൺലാൽ കാരണമാണെന്നാണ് ടിനു തെറ്റിദ്ധരിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ടിനുവിന് അരുൺലാലിനോട് വൈരാഗ്യം നിലനിന്നിരുന്നു.  കൊലചെയ്യപ്പെട്ട അരുൺലാലിന്റെ സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയതിൽ നിന്നുമാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. സംഭവദിവസം മദ്യപിച്ച് ലക്കുകെട്ട് തൃശൂരിലെ റോഡരികിൽ നിൽക്കുകയായിരുന്ന അരുൺ ലാലിനെ ടിനു ബൈക്കിൽ വീട്ടിലെത്തിക്കാം എന്ന്‌ പറഞ്ഞു കൊണ്ടുപോകുകയും യാത്രക്കിടെ ഇയാളെ മർദിച്ചു അവശാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ താടിയെല്ലും മൂക്കിന്റെ എല്ലും, കഴുത്തിലെ കശേരുക്കളും പൊട്ടുകയുണ്ടായി. ഇതിനിടയിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News