Varkala Murder : വർക്കല കൊലപാതകം; പ്രതി ഗോപു കുറ്റം സമ്മതിച്ചു, കാരണം പ്രണയപക

Varkkala Murder Case : അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണം. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 02:20 PM IST
  • പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.
  • എന്നാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംശയമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
  • ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അറിയിച്ചിട്ടുണ്ട്.
    അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണം.
  Varkala Murder : വർക്കല കൊലപാതകം; പ്രതി ഗോപു കുറ്റം സമ്മതിച്ചു, കാരണം പ്രണയപക

വർക്കലയിൽ പതിനേഴുക്കാരിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഗോപു കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.  എന്നാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംശയമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അറിയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണം. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കാമുകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പള്ളിക്കൽ സ്വദേശിയാണ് കേസിലെ പ്രതിയായ ഗോപു. സഹോദരിയുമൊത്ത് ഉറങ്ങാൻ കിടന്ന സം​ഗീതയെ വീടിന് പുറത്ത് മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ശ്രീ ശങ്കര കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് സം​ഗീത. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ നിലയിലാണ് പെൺകുട്ടിയെ കാണപ്പെട്ടത്. 

ALSO READ: Murder Case: തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പിടിയിൽ

പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് പെൺകുട്ടിയുമായി അഖിൽ എന്ന അപരനാമത്തിൽ ഗോപു ചാറ്റ് ചെയ്ത് വരികെയായിരുന്നു. അഖിലിന്റെ മെസ്സേജ് ലഭിച്ചതിനെ തുടർന്നാണ് രാത്രിയിൽ സംഗീത വീട്ടിന് മുറ്റത്തേക്ക് വന്നത്. ഗോപു തന്നെയാണ് അഖിലെന്ന് സംഗീതയ്ക്ക് അറിയില്ലായിരുന്നു. ഇതിനിടയിൽ സംശയം തോന്നിയ സംഗീത ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ  കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് സംഗീതയുടെ കഴുത്ത് അറുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News