Crime News: ഭാര്യയുടെ Idea, മരിച്ചെന്ന രേഖകള്‍ നല്‍കി കൊലക്കേസ് പ്രതി പോലീസിനെ കബളിപ്പിച്ചത് 16 വര്‍ഷം..!!

  മരിച്ചെന്ന രേഖകള്‍ നല്‍കി പോലീസിനെ കബളിപ്പിച്ച്‌  മുങ്ങി നടന്ന കൊലക്കേസ് പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയില്‍... ഉത്തര്‍പ്രദേശിലാണ് സംഭവം... 

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 04:08 PM IST
  • മരിച്ചെന്ന രേഖകള്‍ നല്‍കി പോലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടന്ന കൊലക്കേസ് പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയില്‍..
  • രോൾ ലഭിച്ച് പുറത്ത് വന്നതിനു ശേഷമാണ് പ്രതി പോലീസിനേയും ജയിൽ വകുപ്പിനേയും കബളിപ്പിച്ച് മുങ്ങിയത്.
  • ഇയാള്‍ക്ക് ഐഡിയ പറഞ്ഞുകൊടുത്തത് ഭാര്യയാണു പോലും...!!
Crime News: ഭാര്യയുടെ Idea, മരിച്ചെന്ന രേഖകള്‍ നല്‍കി കൊലക്കേസ് പ്രതി പോലീസിനെ കബളിപ്പിച്ചത്   16 വര്‍ഷം..!!

ബുലന്ദ്ഷെഹർ:  മരിച്ചെന്ന രേഖകള്‍ നല്‍കി പോലീസിനെ കബളിപ്പിച്ച്‌  മുങ്ങി നടന്ന കൊലക്കേസ് പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയില്‍... ഉത്തര്‍പ്രദേശിലാണ് സംഭവം... 

1988ൽ നടന്ന കൊലപാതകത്തില്‍  (Murder) പ്രതിയായിരുന്നു   അനിരാജ്.  കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിച്ചിരുന്നു. പിന്നീട്  അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവും വിധിച്ചു. 

വിധിയ്ക്കെതിരെ ഇയാള്‍ സുപ്രീംകോടതിയെ  (Supreme Court) സമീപിച്ചിരുന്നുവെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. 

ശിക്ഷാ കാലയളവില്‍ 2004ല്‍ ഇയാള്‍ പരോളിന് അപേക്ഷിച്ചു.  പരോൾ ലഭിച്ച് പുറത്ത് വന്നതിനു ശേഷമാണ് പ്രതി പോലീസിനേയും ജയിൽ വകുപ്പിനേയും കബളിപ്പിച്ച് മുങ്ങിയത്.  ഇയാള്‍ക്ക് ഐഡിയ പറഞ്ഞുകൊടുത്തത് ഭാര്യയാണു പോലും...!!

പരോളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി. കൂടാതെ,  മറ്റു ഔദ്യോഗിക രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കിയെടുത്തു. തുടര്‍ന്ന്  സ്വതന്ത്രനായി ജീവിച്ചു വരുന്നതിനിടയിലാണ് ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ജീവിച്ചിരിയ്ക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്.

ഇയാളെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പാരിതോഷികവും ബുലന്ദ്ഷെഹർ പോലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അനിരാജിനെ പോലീസ് പിടികൂടിയത്.  

Also read: Malayali Woman: നോയിഡയിൽ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരയാക്കി

മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനുള്ള  പദ്ധതി ഭാര്യയ്ക്കൊപ്പം ചേര്‍ന്നാണ്  അനിരാജ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ജയിലിൽ ഭർത്താവിനെ കാണാനെത്തിയ വേളയിൽ ഭാര്യയാണ് ഇത്തരമൊരു  സൂചന പ്രതിയ്ക്ക് നല്‍കിയത്.

വ്യജ സർട്ടിഫിക്കറ്റുമായി ഇയാള്‍  ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, പാനിപത്,  എന്നിവിടങ്ങളിലായി   നിരവധി സ്ഥാപനങ്ങളില്‍  സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു താമസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News