തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ മർദിച്ച സംഭവം; ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മർദ്ദനമേറ്റ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. യുവതിയെ മർദ്ദിക്കുന്നത് കണ്ട് സമീപത്തെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.

Written by - Zee Malayalam News Desk | Last Updated : May 28, 2022, 02:16 PM IST
  • വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം നഗരമധ്യത്തിലായിരുന്നു സംഭവം.
  • കടയില്‍ നിന്ന് വള മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ബ്യൂട്ടിപാർലർ ഉടമ യുവതിയെ മർദ്ദിച്ചത്.
  • മകളുടെ മുന്നില്‍വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ മർദിച്ച സംഭവം; ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ശാസ്തമംഗലത്ത് യുവതിയെ നടുറോഡിൽ വച്ച് മർദിച്ച സംഭവത്തിൽ ബ്യൂട്ടിപാർലർ ഉടമയെ അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മരുതംകുഴി സ്വദേശിയായ യുവതിയെയാണ് ശാസ്തമംഗലത്തെ ബ്യൂട്ടിപാർലർ ഉടമ നീന മർദ്ദിച്ചത്. വള മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. 

മർദ്ദനമേറ്റ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. യുവതിയെ മർദ്ദിക്കുന്നത് കണ്ട് സമീപത്തെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.

Also Read: Shocking: വള മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീക്ക് നടു റോഡിൽ മർദ്ദനം; ബ്യൂട്ടിപാർലർ ഉടമയ്ക്കെതിരെ കേസ്

 

വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം നഗരമധ്യത്തിലായിരുന്നു സംഭവം. കടയില്‍ നിന്ന് വള മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ബ്യൂട്ടിപാർലർ ഉടമ യുവതിയെ മർദ്ദിച്ചത്. മകളുടെ മുന്നില്‍വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. മൊബൈൽ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവതിയുടെ പരാതിയിൽ മ്യൂസിയം പോലീസ് കേസ് എടുത്തത്. 

Trending News