തിരുവനന്തപുരം: ശാസ്തമംഗലത്ത് യുവതിക്ക് നടുറോഡിൽ മർദ്ദനം. മരുതംകുഴി സ്വദേശിയായ യുവതിയെയാണ് ശാസ്തമംഗലത്തെ ബ്യൂട്ടിപാർലർ ഉടമ മർദ്ദിച്ചത്. വള മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം നഗരമധ്യത്തിലായിരുന്നു സംഭവം.
സംഭവത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും. മർദ്ദനം കണ്ട് സമീപമുള്ള കച്ചവടകേന്ദ്രങ്ങളിലെ ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.
ALSO READ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ബ്യൂട്ടിപാർലറിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചായിരിക്കും നടപടി. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരിക്കും ഇതുണ്ടാവുകയെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
Also Read : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
പൊതുജനമധ്യത്തിൽ ആളുകൾക്ക് മുൻപിൽ ശക്തമായ തെളിവുകളോ കാരണങ്ങളോയില്ലാതെ ഒരാളെ മർദ്ദിക്കുന്നത് ശിക്ഷാർഹമാണ്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...