സഖാക്കളുടെ പുസ്തക ദിനം;റെഡ് ബുക്സ് ഡേ

ലോകമെമ്പാടും 2020 ഫെബ്രുവരി 21-ന് ചരിത്രത്തിലാദ്യമായി റെഡ് ബുക്സ് ഡേ  ആഘോഷിക്കുകയാണ്. ഇടതുപക്ഷ ആശയങ്ങൾ, സോഷ്യലിസ്റ്റ് സമൂഹസൃഷ്‌ടിക്ക് ചാലകശക്തിയാവേണ്ട എഴുത്തുകൾ ആഘോഷിക്കുക, ചർച്ച ചെയ്യുക എന്നതാണ് ചുവന്ന പുസ്‌തകദിനം ആചരിക്കുന്നതുവഴി ഉദ്ദേശിക്കുന്നത്.

Last Updated : Feb 21, 2020, 04:20 PM IST
  • മാർക്സും എംഗൽ‌സും എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21-നായിരുന്നു എന്നതിനാലാണ് റെഡ് ബുക്സ് ഡേ ആയി ഈ തീയതി തെരഞ്ഞെടുത്തിരിക്കുന്നത്.
സഖാക്കളുടെ പുസ്തക ദിനം;റെഡ് ബുക്സ് ഡേ

ലോകമെമ്പാടും 2020 ഫെബ്രുവരി 21-ന് ചരിത്രത്തിലാദ്യമായി റെഡ് ബുക്സ് ഡേ  ആഘോഷിക്കുകയാണ്. ഇടതുപക്ഷ ആശയങ്ങൾ, സോഷ്യലിസ്റ്റ് സമൂഹസൃഷ്‌ടിക്ക് ചാലകശക്തിയാവേണ്ട എഴുത്തുകൾ ആഘോഷിക്കുക, ചർച്ച ചെയ്യുക എന്നതാണ് ചുവന്ന പുസ്‌തകദിനം ആചരിക്കുന്നതുവഴി ഉദ്ദേശിക്കുന്നത്.

മാർക്സും എംഗൽ‌സും എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21-നായിരുന്നു എന്നതിനാലാണ് റെഡ് ബുക്സ്  ഡേ ആയി ഈ തീയതി തെരഞ്ഞെടുത്തിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് മുതൽ റഷ്യ വരെ, ചിലെ മുതൽ ജപ്പാൻ വരെ, ദക്ഷിണാഫ്രിക്ക മുതൽ പാക്കിസ്ഥാൻ വരെ, അയർലൻ‌ഡ് മുതൽ ഇന്ത്യ വരെ, ക്യൂബ മുതൽ ലിത്വാനിയ വരെ നിരവധി രാജ്യങ്ങളിൽ ഒട്ടനവധി സംഘടനകളും പ്രസാധകരും റെഡ് ബുൿസ് ഡേ ആചരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ഭാരതി പുത്തകാലയത്തിന്റെ ആഭിമുഖ്യത്തിൽ 10,000 പേർ മാനിഫെസ്റ്റോ വായിക്കുന്ന പരിപാടികളാണ് അരങ്ങേറുക. ആന്ധ്ര പ്രദേശിലെ പ്രജാശക്തിയും തെലങ്കാനയിലെ നവ തെലങ്കാനയും ചേർന്ന് മാനിഫെസ്റ്റോയുടെ പുതിയ തെലുങ്ക് വിവർത്തനം പ്രകാശനം ചെയ്യും. കൊൽക്കത്തയിൽ നാഷണൽ ബുക്ക് ഏജൻസിയുടെ നേതൃത്വത്തിൽ പരിപാടിയുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  LeftWord Books, എസ്.എഫ്.ഐ.,  തുടങ്ങിയവർ പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളില്‍  അസമീസ്, ബംഗാളി, മലയാളം, മറാഠി, ഹിന്ദി, ഉറുദു, ഒഡിയ, പഞ്ചാബി, തെലുങ്ക്, ഉറുദു എന്നിങ്ങനെ നിരവധി ഭാഷകളിൽ മാനിഫെസ്റ്റോ വായിക്കുകയും ചെയ്യും.

വിഖ്യാത ചിത്രകാരൻ ഒരിജിത് സെൻ ആണ്  റെഡ് ബുക്സ് ഡേ യുടെ ലോഗോ  ഡിസൈൻ ചെയ്തത്.

Trending News