സര്‍വ്വ പാപങ്ങളില്‍ നിന്നും രക്ഷനേടാന്‍ പാപമോചനി ഏകാദശി വ്രതം...

ഈ വര്‍ഷത്തെ പാപമോചനി ഏകാദശി വരുന്നത് വ്യാഴാഴ്ചയാണ്.  

Ajitha Kumari | Updated: Mar 18, 2020, 10:45 AM IST
സര്‍വ്വ പാപങ്ങളില്‍ നിന്നും രക്ഷനേടാന്‍ പാപമോചനി ഏകാദശി വ്രതം...

ഹിന്ദു കലണ്ടര്‍ അനുസരിച്ച് ചൈത്ര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് പാപമോചനി ഏകാദശി.

ഇത്തവണത്തെ പാപമോചനി ഏകാദശി വരുന്നത് നാളെ അതായത് മാര്‍ച്ച് 19 വ്യാഴാഴ്ചയാണ്. ഈ ദിവസം വിഷ്ണുവിന്‍റെ ചതുർഭുജ രൂപത്തെയാണ്‌ ആരാധിക്കുന്നത്.

Also read: ഈ സ്ത്രോത്രം രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം...

ഈ ദിവസംവ്രതം എടുക്കുന്നത് അറിയാതെ ചെയ്തിട്ടുള്ള പാപങ്ങള്‍വരെ ഇല്ലാതാകുമെന്നാണ് വിശ്വാസം.

ഈ വര്‍ഷത്തെ പാപമോചനി ഏകാദശി ദിനത്തിന്‍റെ പ്രത്യേകത

ഈ വര്‍ഷത്തെ പാപമോചനി ഏകാദശി വരുന്നത് വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച വിഷ്ണുവിനെ പൂജിക്കുന്നത് പൊതുവേ നല്ലതാണ്. അതിന്‍റെ കൂടേ ഏകാദശികൂടി വരുന്നത് വളരെനല്ലതാണ്.  അതുതന്നെയാണ് ഈ ദിവസത്തിന്‍റെ പ്രത്യേകതയും.

പാപമോചനി ഏകാദശിയുടെ മുഹൂര്‍ത്തം

പാപമോചനി ഏകാദശിയുടെ മുഹൂര്‍ത്തം മാർച്ച് 19 വ്യാഴാഴ്ച രാവിലെ 04:26 ന് ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 05:59 ന് അവസാനിക്കും.

ഇങ്ങനെ വ്രതം എടുക്കൂ

പാപമോചാനി ഏകാദശി ദിനത്തിൽ പൂർണ്ണമായ ആചാര അനുഷ്ഠാനങ്ങളോടെ വേണം വിഷ്ണുവിനെ പ്രാര്‍ത്ഥിക്കാന്‍. വ്രതത്തിന്‍റെ തലേന്ന് അതായത് ദശമി ദിനത്തിൽ നോമ്പ് അനുഷ്ഠിക്കുന്ന ആളുകൾ സാത്വിക ഭക്ഷണമായിരിക്കണം സ്വീകരിക്കേണ്ടത്.  പ്രത്യേകിച്ചും ഒരിക്കല്‍ ആയിരിക്കണം അതായത് ഒരു നേരം അരി ആഹാരം.

Also read: തുളസിയില പേഴ്സില്‍ വയ്ക്കുന്നത് ഉത്തമം

ഇതിലൂടെ നമ്മുടെ മനസും ശരീരവും ശുദ്ധമായി തീരുമെന്നാണ് വിശ്വാസം. പാപമോചനി ഏകാദശി ദിനത്തിൽ രാവിലെ ഉണര്‍ന്ന് സ്നാനകര്‍മ്മാദികള്‍ക്ക് ശേഷം ആരാധനാലയത്തിൽ പോയി വിഷ്ണുവിനെ നമസ്‌കരിച്ചശേഷം വ്രതം ആരംഭിക്കണം.

ശേഷം ദൈവസന്നിധിയിൽ ഇരുന്നുകൊണ്ടുതന്നെ പാപ്പമോചാനി ഏകാദശിയുടെ കഥ ഭക്തിയോടെ വായിക്കുക.