California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Accident In California: കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ വ്യാഴാഴ്ച രാവിലയോടെയായിരുന്നു അപകടം നടന്നത്. 

Written by - Ajitha Kumari | Last Updated : Apr 26, 2024, 11:02 PM IST
  • യുഎസിലെ കാലിഫോർണിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു
  • മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്
  • അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു
California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

പ്ലസന്‍റൺ: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു.  മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ വ്യാഴാഴ്ച രാവിലയോടെയായിരുന്നു അപകടം നടന്നത്.  അപകടത്തിന് കാരണം അമിതവേഗമാണെന്നാണ് പോലീസിന്റെ സംശയം. അപകടത്തിന് പിന്നാലെ കാർ തീപിടിക്കുകയും പൂർണമായും കത്തിനശിക്കുകയുമായിരുന്നു.  സംഭവത്തിൽ  സമഗ്രമായ അന്വേഷണം നടത്തി വരുന്നുണ്ട്.  അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.  കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് അറിയിക്കുമെന്നാണ് പ്ലസന്റൺ പോലീസ് വ്യക്തമാക്കിയത്.

Also Read: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!

 

ഒരു ഇലക്ട്രിക് കാറിലാണ് തരുൺ ജോർജും കുടുംബവും സഞ്ചരിച്ചിരുന്നത്. വാഹനമോടിച്ചിരുന്നത് തരുൺ ആണ്.  തരുൺ വാഹനമോടിക്കുന്ന സമയത്ത് മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. തരുണിന്റെ കുട്ടികൾ യൂണിഫൈഡ് സ്കൂളിലെ വിദ്യാർത്ഥികളാണ്. അപകടവിവരം ബന്ധുക്കളെ അറിയിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News