ബുധനാഴ്ചവരുന്ന പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നന്ന്...

ഭഗവാൻ ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നും വിശ്വാസമുണ്ട്.   

Last Updated : Jun 3, 2020, 08:21 AM IST
ബുധനാഴ്ചവരുന്ന പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നന്ന്...

ഇന്ന് പ്രദോഷം. ശിവപ്രീതിക്ക് വേണ്ടി നമ്മൾ നോക്കുന്ന വ്രതമാണ് പ്രദോഷ വ്രതം.  ഈ ദിവസം വൈകുന്നേരം അതായത് ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമമെന്നാണ് ആചാര്യന്മാർ പറയുന്നത്.     ത്രയോദശി ദിവസം സായം സന്ധ്യയുടെ ആരംഭത്തിലാണ് പ്രദോഷം. 

Also read: പൂജാമുറിയ്ക്കും സ്ഥാനമുണ്ട്...

ഭഗവാൻ ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നും വിശ്വാസമുണ്ട്.  അന്ന് കൂവളത്തില ഭവഗവാന് അർപ്പിക്കുന്നത് ഉത്തമമാണ്.  ശിവ പുരാണത്തിൽ പറയുന്നത് തന്നെ 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണ്. 

ഈ മാസം ജൂൺ 3 ന് ആണ് പ്രദോഷ വ്രതം.  കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന പ്രദോഷം ഏറെ പുണ്യമാണെന്നാണ് വിശ്വാസം. കൂടാതെ തിങ്കളാഴ്ച വരുന്ന പ്രദോഷത്തിനും പ്രത്യേകതയേറെയാണ്  സോമപ്രദോഷമെന്നാണ് അതിനെ അറിയപ്പെടുന്നത്. 

Also read: മുത്ത് ധരിക്കുന്നത് ഉത്തമം..

പ്രദോഷ വ്രതം എടുക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി വെളുത്ത വസ്ത്രവും ഭസ്മവും ധരിച്ചു ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവപഞ്ചാക്ഷരിയും ശിവസഹസ്രനാമവും ഗായത്രി മന്ത്രവും ജപിക്കുന്നത് വളരെ നല്ലതാണ്.  ഈ ദിവസം ഗായത്രിമന്ത്രം പത്തു തവണ ജപിച്ചാല്‍ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടെന്നാണ് വിശ്വാസം. 

പ്രദോഷ ദിനത്തില്‍ ഉപവാസമാണ് പറയുന്നത്. പച്ചവെള്ളം പോലും കുടിക്കാതെ സന്ധ്യ വരെ ശിവഭജനവുമായി കഴിയുക. പ്രദോഷ സന്ധ്യയ്ക്ക് അഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ കണ്ടു തൊഴുതശേഷം അഭിഷേകം ചെയ്ത പാല് കഴിച്ച് ഉപവാസം അവസാനിപ്പിക്കാം എന്നാണ് വിശ്വാസം. 

Trending News