അധ്യാപക ദിനം 2019: വെള്ളിത്തിരയിലെ ചില അധ്യാപകര്‍

തലമുറകളുടെ ശില്‍പ്പികളായ അധ്യാപകരുടെ ദിനമാണ് സെപ്റ്റംബർ 5. 

Last Updated : Sep 5, 2019, 05:41 PM IST
അധ്യാപക ദിനം 2019: വെള്ളിത്തിരയിലെ ചില അധ്യാപകര്‍

തലമുറകളുടെ ശില്‍പ്പികളായ അധ്യാപകരുടെ ദിനമാണ് സെപ്റ്റംബർ 5. 

‘അധ്യാപകന്‍ ശില്‍പ്പിയാണ്, തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പി’-ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍റെ വാക്കുകളാണിത്. രാജ്യത്തിന്‍റെ മുൻ രാഷ്ട്രപതി, ഡോ. എസ് രാധാകൃഷ്ണന്‍റെ ജന്മദിനമാണ് സെപ്റ്റംബർ 5.

1962ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് മുതലാണ് അദ്ദേഹത്തിന്‍റെ ജന്മദിനം അധ്യാപകദിനമായി  ആഘോഷിക്കാന്‍ ആരംഭിച്ചത്. 

സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മാധ്യമമായ സിനിമയിലുണ്ട് ചില മികച്ച അധ്യാപകര്‍. 

സ്ഫടികം എന്ന ചിത്രത്തിലെ ചാക്കോ മാഷ് മുതൽ തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന സിനിമയിലെ രവി പത്നാഭൻ വരെ എത്തിനിൽക്കുന്നു മലയാള സിനിമയിലെ അധ്യാപക കഥാപാത്രങ്ങള്‍. 

രാജ്യം അധ്യാപക ദിനം ആചരിക്കുമ്പോള്‍ വെള്ളിത്തിരയിലെ ചില അധ്യാപകരെ ഓര്‍ക്കാം. 

1. ചാക്കോ മാഷ്

'ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കില്‍' എന്നു പറയുന്ന ചാക്കോ മാഷിനെ മലയാളികള്‍ അത്ര വേഗമൊന്നും മറക്കാനിടയില്ല.

വളരെ ഗൗരവകാരനായ ചാക്കോ മാഷിനെ സ്ക്രീനില്‍ അവിസ്മരണീയമാക്കിയത് മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ തിലകനാണ്. 

2. രവി പത്മനാഭൻ

തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലെ രവി സാറിനെ (രവി പത്മനാഭൻ) പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

പ്രധാന കഥാപാത്രമായ ജയ്സന്‍റെ രണ്ടാമത്തെ വിഷമമായി രവി സാര്‍ മാറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അദ്ദേഹം ചിരിയുടെ മാലപ്പടക്കമായി മാറി. 

വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ രവി സാറിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

സ്കൂൾ വിദ്യാർഥികളെ മൊത്തത്തിൽ കയ്യിലെടുക്കാൻ പ്രാപ്തിയുള്ള അധ്യാപകൻ രവി പത്മനാഭനായി വിനീത് ശ്രീനിവാസന്‍ തിളങ്ങി. 

3. മലര്‍

അല്‍ഫോന്‍സ് പുത്രന്‍റെ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ മലര്‍ മിസ് ആയി മലയാളികളുടെ മനം കവര്‍ന്നത് സായി പല്ലവിയായിരുന്നു.

അതുവരെയുള്ള അധ്യാപക സങ്കല്‍പങ്ങളെ തന്നെ മാറ്റി മറിച ഒരു കഥാപാത്രമായിരുന്നു മലര്‍. 

4. വിമല്‍ സര്‍

പഞ്ചാരയും ഭയവും കലര്‍ന്ന തനി പൂവാലനായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ പ്രേമത്തിലെ വിമല്‍ സര്‍. 

മൂവ്വായിരം ഏക്കര്‍ സബര്‍ജില്‍ തോട്ടമുള്ളതിന്‍റെ കഥ പറയുന്ന വിമല്‍ സാറിനെ ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. 

വിനയ് ഫോര്‍ട്ടിന്‍റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു വിമല്‍ സര്‍. 

5. വിനയ ചന്ദ്രന്‍ മാഷ്‌

ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു സ്കൂളിലെത്തുന്ന നന്മയുള്ള ഒരധ്യാപകനാണ് വിനയന്‍ മാഷ്. 

മാണിക്യക്കല്ല്’ സിനിമയിലെ പ്രധാന കഥാപാത്രമായ വിനയചന്ദ്രൻ മാഷിനെ സ്ക്രീനില്‍ അവിസ്മരണീയമാക്കിയത് പൃഥ്വിരാജാണ്. 

Trending News