കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. വാക്സിനെടുത്തവരിൽ പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണിത്. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാലാണ് പിൻവലിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. വിപണിയിൽ കൂടുതൽ വാക്‌സിനുകൾ ലഭ്യമായതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതുമൂലം ആവശ്യക്കാർ കുറഞ്ഞുവെന്നും ആസ്ട്രാസെനെക അറിയിച്ചു.
ALSO READ: രക്തചംക്രമണം വർധിപ്പിക്കാം... രക്തം കട്ടപിടിക്കുന്നത് തടയാം... ഈ പാനീയങ്ങൾ മികച്ചത്
തീരുമാനം എപ്പോൾ
ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച്, വാക്സിൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം മെയ് 5 ന് എടുത്തിരുന്ന., ഇത് മെയ് 7 മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, യൂറോപ്പിനുള്ളിലെ വാക്സിനിനുള്ള മാർക്കറ്റിംഗ് അംഗീകാരവും കമ്പനി ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.
എന്താണ് കാരണം?
രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്. ഇത് ഹൃദയാഘാത സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. ഈ വാക്സിനുകൾ ലോകമെമ്പാടും നിരവധി മരണങ്ങൾക്ക് കാരണമായതായി ആരോപിക്കപ്പെടുന്നു. വാക്‌സിൻ കുത്തിവച്ച ശേഷം തൻ്റെ തലച്ചോറിൽ രക്തം കട്ടപിടിക്കുകയും അനുഭവിക്കുകയും ജീവൻ അപകടപ്പെടുത്തുന്ന മസ്തിഷ്ക വൈകല്യം സംഭവിക്കുകയും ചെയ്തുവെന്ന് ജാമി സ്കോട്ട് എന്നയാൾ ആസ്ട്രസെനെക്കയ്‌ക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വരുന്നത്.
അസ്ട്രസെനെക ഇക്കാര്യം സമ്മതിച്ചിരുന്നു
50ലധികം കേസുകളാണ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഷീൽഡ് എന്ന കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആസ്ട്രസെനെക്ക കോടതി പേപ്പറുകളിൽ സമ്മതിച്ചിട്ടുണ്ട്. കോവിഷീൽഡ് സൃഷ്ടിച്ചത് ആസ്ട്രസെനെക്കയാണ്.
ഇന്ത്യയിലും വാദം
കോവിഷീൽഡുമായി ബന്ധപ്പെട്ട അപൂർവ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. വാദം കേൾക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹർജി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.