Diet For Happy Mood: സന്തോഷിക്കണോ? ഈ 5 സൂപ്പര്‍ ഫുഡുകള്‍ കഴിച്ചോളൂ, സെറോടോണിൻ വര്‍ദ്ധിക്കും

Diet For Happy Mood: ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നമ്മുടെ ശരീരത്തില്‍  സെറോടോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും.  സെറോടോണിന്‍റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും ഒരു വ്യക്തി കൂടുതല്‍ സന്തോഷ ചിത്തനാകും.

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 05:52 PM IST
  • ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും. സെറോടോണിന്‍റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും ഒരു വ്യക്തി കൂടുതല്‍ സന്തോഷ ചിത്തനാകും.
Diet For Happy Mood: സന്തോഷിക്കണോ? ഈ 5 സൂപ്പര്‍ ഫുഡുകള്‍ കഴിച്ചോളൂ, സെറോടോണിൻ വര്‍ദ്ധിക്കും

Diet For Happy Mood: ചില ഭക്ഷണങ്ങള്‍ക്ക് നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയും, അതായത് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും.  

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നമ്മുടെ ശരീരത്തില്‍  സെറോടോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും.  സെറോടോണിന്‍റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും ഒരു വ്യക്തി കൂടുതല്‍ സന്തോഷ ചിത്തനാകും. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് നമ്മുടെ മാനസികാവസ്ഥ അല്ലെങ്കില്‍  മൂഡ്‌ നിയന്ത്രിക്കുന്ന ഒരു നാഡീയപ്രേക്ഷകമാണ് സെറോടോണിൻ. പഠനങ്ങള്‍ പറയുന്നതനുസരിച്ച്  നിങ്ങളുടെ ശരീരത്തില്‍ സെറോടോണിന്‍റെ അളവ് കുറയുന്ന അവസരത്തില്‍ അത് വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, അമിത ചിന്ത, നെഗറ്റീവ് ചിന്തകൾ, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകും. 

Also Read:  Pawan Khera Arrest Update: പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം, എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി

കുറഞ്ഞ അളവില്‍ സെറോടോണിൻ ഉള്ള വ്യക്തികള്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നു, എന്നാല്‍, മറ്റ് വഴികളും ഉണ്ട്. നിങ്ങളുടെ ശരീരത്തില്‍ സെറോടോണിന്‍റെ  അളവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്വാഭാവിക മാര്‍ഗ്ഗമാണ് ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക എന്നത്.  അമിനോ ആസിഡായ ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ സെറോടോണിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും നിങ്ങളുടെ മാനസികാവസ്ഥയിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. 

Also Read:  Camphor Benefits: കർപ്പൂരം, പൂജയ്ക്ക് മാത്രമല്ല മുടിയ്ക്കും ഉത്തമം, അറിയാം കർപ്പൂര എണ്ണയുടെ ഗുണങ്ങള്‍

അതായത്, എപ്പോഴും സന്തോഷകരമായ മാനസികാവസ്ഥയ്ക്ക് ഭക്ഷണക്രമത്തില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ മാത്രം മതി.  സെറോടോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ചില സൂപ്പർഫുഡുകൾ പരിചയപ്പെടാം...  
  
മെച്ചപ്പെട്ട മാനസികാരോഗ്യത്തിനായി സെറോടോണിന്‍റെ അളവ് വർദ്ധിപ്പിക്കാന്‍ സഹായിയ്ക്കുന്ന 5 സൂപ്പർഫുഡുകൾ ഇവയാണ് 

വാഴപ്പഴം: വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉണ്ടാക്കുന്ന സംയുക്തമായ 5-എച്ച്ടിപി ഉത്പാദിപ്പിക്കാൻ നമ്മുടെ ശരീരം ട്രിപ്റ്റോഫാൻ ഉപയോഗിക്കുന്നു, 
 
ബദാം: ബദാമിൽ ഫോളേറ്റ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മസ്തിഷ്കത്തിൽ സന്തോഷത്തിന്‍റെ വികാരങ്ങൾക്ക് പ്രധാന സംഭാവന നൽകുന്ന സെറോടോണിന്‍റെ വികസനത്തിൽ മഗ്നീഷ്യം ഒരു വലിയ പങ്ക് വഹിക്കുന്നു. ബദാമിൽ വൈറ്റമിൻ ബി 2, ഇ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദ സമയങ്ങളെ പ്രതിരോധിക്കാന്‍  സഹായിക്കുന്നു.

പാല്‍: പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിൻ ഉത്പാദിപ്പിക്കുന്ന ഒരു അമിനോ ആസിഡാണ്, അത്  ഉറക്കവും മാനസികാവസ്ഥയും നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പൈനാപ്പിള്‍:  സെറോടോണിൻ വർദ്ധിപ്പിക്കാൻ പൈനാപ്പില്‍ കഴിയ്കാം. പൈനപ്പിളില്‍ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രോട്ടീനും  അടങ്ങിയിട്ടുണ്ട്, ഇത്  സെറോടോണ്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും.   

സോയ ഉൽപ്പന്നങ്ങൾ:  സോയ ഉൽപ്പന്നങ്ങൾ ട്രിപ്റ്റോഫാന്‍റെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്  സെറോടോണിന്‍റെ അളവ് വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News