Camphor Benefits: കർപ്പൂരം, പൂജയ്ക്ക് മാത്രമല്ല മുടിയ്ക്കും ഉത്തമം, അറിയാം കർപ്പൂര എണ്ണയുടെ ഗുണങ്ങള്‍

Camphor Benefits:  ജ്യോതിഷ പ്രകാരം, കര്‍പ്പൂരത്തിന്‍റെ ചില ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ വരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കും. നമ്മുടെ ജീവിതത്തില്‍ സുഖ സമൃദ്ധി ഉണ്ടാകാന്‍ കര്‍പ്പൂരം ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികള്‍ സഹായകമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 06:55 PM IST
  • ജ്യോതിഷ പ്രകാരം, കര്‍പ്പൂരത്തിന്‍റെ ചില ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ വരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കും. നമ്മുടെ ജീവിതത്തില്‍ സുഖ സമൃദ്ധി ഉണ്ടാകാന്‍ കര്‍പ്പൂരം ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികള്‍ സഹായകമാണ്.
Camphor Benefits: കർപ്പൂരം, പൂജയ്ക്ക് മാത്രമല്ല മുടിയ്ക്കും ഉത്തമം, അറിയാം കർപ്പൂര എണ്ണയുടെ ഗുണങ്ങള്‍

Camphor Benefits: ഹൈന്ദവ ആരാധനയില്‍ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് കര്‍പ്പൂരം. ആരാധനയില്‍ കര്‍പ്പൂരം ഉപയോഗിക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കുന്നു. കര്‍പ്പൂരം ഇല്ലാതെയുള്ള ആരാധന അപൂർണ്ണമായി കണക്കാക്കപ്പെടുന്നു. 

വീടുകളില്‍ പൂജയ്ക്ക് ശേഷം അല്ലെങ്കില്‍, ദിവസവും വൈകുന്നേരം കര്‍പ്പൂരം കത്തിയ്ക്കുന്നത്‌ ഉത്തമമാണ്. കര്‍പ്പൂരം കത്തിയ്ക്കുന്നത്‌ വീടിന്‍റെ അന്തരീക്ഷം ശുദ്ധമാക്കുകയും നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും ചെയ്യുന്നു. 

Also Read:  Turmeric Side Effects: മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് പുരുഷന്മാര്‍ക്ക് ദോഷം

ജ്യോതിഷ പ്രകാരം, കര്‍പ്പൂരത്തിന്‍റെ ചില ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ വരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കും. നമ്മുടെ ജീവിതത്തില്‍ സുഖ സമൃദ്ധി ഉണ്ടാകാന്‍ കര്‍പ്പൂരം ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികള്‍ സഹായകമാണ്. 

എന്നാല്‍, ആരാധനയ്ക്കും പൂജയ്ക്കും മാത്രമല്ല കർപ്പൂരത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. അതായത്, മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ് കര്‍പ്പൂരം. നമ്മുടെ തലുടിയുടെ സൗന്ദര്യത്തിനും വളര്‍ച്ചയ്ക്കും കർപ്പൂര എണ്ണ ഉത്തമമാണ്.  

Also Read: Height Increase: കുട്ടികളുടെ പൊക്കം കൂട്ടണോ? ഈ പാനീയങ്ങള്‍ നല്‍കിയാല്‍ മതി
 
കർപ്പൂര എണ്ണ എങ്ങനെ ഉണ്ടാക്കാമെന്നും മുടിക്ക് കർപ്പൂര എണ്ണ നല്‍കുന്ന ഗുണങ്ങൾ എന്താണെന്നും അറിയാം... 
 
കർപ്പൂര എണ്ണയുടെ ഗുണങ്ങൾ

കർപ്പൂര എണ്ണ മുടിയിൽ പുരട്ടിയാൽ മുടി വളർച്ച വേഗത്തിലാകും. കൂടാതെ, മുടി കൊഴിച്ചില്‍ ക്രമേണ ഇല്ലാതാകും.

മുടിയിൽ കർപ്പൂരം പുരട്ടുന്നത് മുടി നരയ്ക്കുന്നതിന് ഒരു പരിഹാരമാണ്. കർപ്പൂര എണ്ണ മുടിയെ വളരെക്കാലം കറുത്തതായി നിലനിർത്തും. കൂടാതെ മുടി വെളുക്കുന്നത് തടയാനും ഇതിന് കഴിയും.

കർപ്പൂര എണ്ണ ഉപയോഗിക്കുന്നതിലൂടെ മുടി വരളുന്നതിന് പരിഹാരമുണ്ടാകും. ഒപ്പം, മുടി കൂടുതല്‍ സജീവവും മിനുസമുള്ളതും ആയി  മാറും. 

കർപ്പൂര എണ്ണയുടെ ഉപയോഗം മൂലം മുടിയുടെ വേരുകളിലെ ബാക്ടീരിയ, ഫംഗസ്, തലയോട്ടിയിലെ അഴുക്ക് എന്നിവ മാറും. 

കർപ്പൂര എണ്ണ  എങ്ങിനെ ഉണ്ടാക്കാം?

ഒരു  കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് അല്പം കര്‍പ്പൂരം ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ഇളക്കുക. ഇത് തണുക്കുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ച് സൂക്ഷിക്കാം. ഈ എണ്ണ തലയില്‍ പുരട്ടി കുറഞ്ഞത് 4 മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണ ഇത് ആവര്‍ത്തിക്കുന്നത് നിങ്ങളുടെ മുടിയ്ക്ക് അതിശയകരമായ മാറ്റം നല്‍കും....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News