Skincare Tips: ചർമ്മം ക്ലെൻസ് ചെയ്യും, പ്രായവും കുറയ്ക്കും; ഈ തൈലം ബെസ്റ്റാണ്

നാൽപ്പാമരാദി തൈലം നമ്മുടെ സൗന്ദര്യത്തിന് വില്ലനാകുന്ന പല പ്രശ്നങ്ങളും വളരെ വേ​ഗത്തിൽ ഇല്ലാതാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 01:40 PM IST
  • വരണ്ട ചർമ്മമുള്ളവർക്ക് പതിവായി ഈ തൈലം ഉപയോ​ഗിക്കാം.
  • എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന് നാല്‍പ്പാമരാദി തൈലം സഹായിക്കുന്നു.
  • ഈ തൈലം ചർമ്മത്തിൽ ഒരു ക്ലെൻസിം​ഗ് ഏജന്റായിട്ടാണ് പ്രവർത്തിക്കുന്നത്.
Skincare Tips: ചർമ്മം ക്ലെൻസ് ചെയ്യും, പ്രായവും കുറയ്ക്കും; ഈ തൈലം ബെസ്റ്റാണ്

ചർമ്മത്തിൽ ഒരു ചെറിയ കുരുവോ പാടോ വന്നാൽ ഉടനെ അതിന് പ്രതിവിധി തേടി പോകുന്നവരാണ് നമ്മളിൽ പലരും. കാരണം അത്രയധികം ചർമ്മസംരക്ഷണത്തിൽ ശ്രദ്ധാലുക്കളാണ് നമ്മൾ ഓരോരുത്തരും. പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധ നൽകുന്നത്. ഒരുപാട് യുവാക്കളും തങ്ങളുടെ ചർമ്മസംരക്ഷണത്തിനായി പലതും ചെയ്യും. ചർമ്മത്തിന് പ്രായമാകുന്നതും നിരവധി പേരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. പ്രായം കൂടുന്തോറും ചർമ്മത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടാകും. ഇത്തരം ചർമ്മ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച ഒരു പരിഹാരമാണ് ‌നാല്‍പാമരാദി തൈലം. ഏത് തരക്കാർക്കും ഉപയോഗിക്കാവുന്നതാണ് ഇത്. നാൽപാമരാദി തൈലം നമ്മുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ട് പലപ്പോഴും നമ്മൾ തന്നെ അത്ഭുതപ്പെടുന്നു. പ്രായാധിക്യം ഒരാളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ളത് നമ്മൾ അറിഞ്ഞിരിക്കണം.

നാൽപ്പാമരാദി തൈലം നിങ്ങളുടെ ചർമ്മത്തിൽ വരുത്തുന്ന മാറ്റം നിസാരമല്ല. നാൽപ്പാമരാദി തൈലം നമ്മുടെ സൗന്ദര്യത്തിന് വില്ലനാകുന്ന പല പ്രശ്നങ്ങളും വളരെ വേ​ഗത്തിൽ ഇല്ലാതാക്കുന്നു. വരണ്ട ചർമ്മമുള്ളവർക്കും ഇത് ഉപയോ​ഗിക്കാം. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന് നാല്‍പ്പാമരാദി തൈലം സഹായിക്കുന്നു. എപ്പോഴും ലോഷനും മറ്റും ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത് വേണമെന്നില്ല. നാൽപ്പാമരാദി തൈലം അതിന് പകരം ഉപയോ​ഗിക്കാം. വരണ്ട ചർമ്മമുള്ളവർക്ക് പതിവായി ഈ തൈലം ഉപയോ​ഗിക്കാം. വരണ്ട ചർമ്മക്കാർ ചർമ്മം പലപ്പോഴും കഴുകാറുണ്ട്. ഇത് ചർമ്മം കൂടുതൽ വരണ്ടതാക്കും. എന്നാൽ പതിവായി നാൽപ്പാമരാദി തൈലം ഉപയോ​ഗിച്ചാൽ ഈ പ്രശ്നം നമുക്ക് ഒഴിവാക്കാൻ സാധിക്കും. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സെബം പ്രധാനമാണ്. ചര്‍മ്മത്തിന് ആവശ്യമായ എണ്ണയുടെ അഭാവം ചൊറിച്ചില്‍, വീക്കം, എക്‌സിമ എന്നിവയ്ക്ക് കാരണമാകുന്നു. വിറ്റാമിന്‍ ഡി ഉപയോഗിച്ചും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാം.

നാല്‍പ്പാമരാധി തൈലം ഉപയോഗിക്കേണ്ടത് എങ്ങനെ? 

നാല്‍പ്പാമരാദി തൈലം 1-2 സ്പൂണ്‍ എടുത്ത് മുഖത്ത് പുരട്ടുക. കവിള്‍, നെറ്റി, മൂക്ക്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ തൈലം നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. കൈയ്യിൽ നഖമുള്ളവർ സൂക്ഷിക്കണം. ചർമ്മത്തിൽ നഖങ്ങൽ കൊള്ളാതെ വേണം മസാജ് ചെയ്യാൻ. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ നാൽപ്പാമരാദി തൈലം ചർമ്മത്തിൽ വെക്കണം. പിന്നീട് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് തൈലം കഴുകിക്കളയാവുന്നതാണ്.

Also Read: Heart Health: ഹൃദയാരോഗ്യത്തിന് ഈ പച്ചക്കറികള്‍ ഉത്തമം

 

ദിവസവും നാൽപ്പാമരാദി തൈലം ഉപയോ​ഗിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കാരണം ഈ തൈലം ചർമ്മത്തിൽ ഒരു ക്ലെൻസിം​ഗ് ഏജന്റായിട്ടാണ് പ്രവർത്തിക്കുന്നത്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു. മഴക്കാലത്തും ശീതകാലത്തും അമിതമായ വരള്‍ച്ച ചര്‍മ്മ വൈകല്യങ്ങളിലേക്ക് എത്തിക്കും. കൂടാതെ വീക്കം, ചൊറിച്ചില്‍, വിള്ളല്‍, പരുക്കന്‍ ചര്‍മ്മം എന്നീ അവസ്ഥകളിലേക്കും വരണ്ട ചർമ്മം നിങ്ങളെ എത്തിക്കും. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

നാല്‍പാമരാദി തൈലം വരണ്ട ചര്‍മ്മത്തെ മാത്രമല്ല പ്രതിരോധിക്കുന്നത്. ഇത് ചര്‍മ്മത്തില്‍ മറ്റ് ചില മാറ്റങ്ങളും ഉണ്ടാക്കുന്നു. ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നതിനും സോഫ്റ്റ് ആക്കുന്നതിനും നാല്‍പ്പാമരാദി തൈലം സഹായിക്കും. ഒപ്പം മൃതകോശങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും നാൽപ്പാമരാദി തൈലം സഹായിക്കുന്നു. ചര്‍മ്മം വരണ്ടതാകുന്നതിൽ നിന്ന് പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News