നോൺ വെജ് കഴിക്കുന്നവർക്ക് മുട്ട കഴിക്കുന്നത് ഒരു പ്രശ്നമേ അല്ല. മുട്ട വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ എന്ന് സസ്യാഹാരികൾ എപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്. അതിനാൽ സസ്യാഹാരികൾക്ക് മുട്ട കഴിക്കണോ വേണ്ടയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. മുട്ട നൽകുന്നത് കോഴിയായതിനാൽ അത് നോൺ വെജ് ആണെന്ന് ചിലർ വിശ്വസിക്കുന്നു. മുട്ടയിൽ നിന്ന് കോഴിക്കുഞ്ഞ് പുറത്തുവരുമെന്ന് സസ്യാഹാരികളും കരുതുന്നു. അതിനാലാണ് മുട്ട നോൺ വെജ് ആണെന്ന് പലരും ചിന്തിക്കുന്നത്.
മുട്ട നോൺ വെജ് ആണെന്ന വാദം ചിലർ അംഗീകരിക്കുന്നില്ല. ശാസ്ത്രജ്ഞരും ഈ വാദത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മൃഗങ്ങളിൽ നിന്നാണ് പാൽ ലഭിക്കുന്നതെന്ന വാദമാണ് ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുന്നത്. അപ്പോൾ അതിനെ സസ്യാഹാരം എന്ന് വിളിക്കുന്നത് എങ്ങനെയാണെന്ന പൊതുവായ ചോദ്യവും ഉയരുന്നു.
ALSO READ: ചില്ലറക്കാരനല്ല ചക്കക്കുരു; അറിയാം ചക്കക്കുരുവിന്റെ ഗുണങ്ങൾ
വിപണിയിൽ ലഭ്യമായ എല്ലാ മുട്ടകളും ബീജസങ്കലനം ചെയ്യാത്തവയാണ്. അതായത്, ഈ മുട്ടകളിൽ നിന്ന് കുഞ്ഞുങ്ങൾ ഒരിക്കലും വിരിയുന്നില്ല. ഇത് അനുസരിച്ച് മുട്ടയെ നോൺ വെജ് ആയി കണക്കാക്കുന്നത് ശരിയല്ല. ഇതിനുള്ള ഉത്തരം കണ്ടെത്താനായി ശാസ്ത്രജ്ഞർ മുട്ടകളിൽ ഒരു ഗവേഷണം നടത്തി. മുട്ടയിൽ മൂന്ന് ലെയറുകളുണ്ട്. ആദ്യത്തേത് മുട്ടയുടെ തോട്, രണ്ടാമത്തേത് വെള്ള, മൂന്നാമത്തേത് മുട്ടയുടെ മഞ്ഞക്കരു. മുട്ടയ്ക്കുള്ളിലെ മഞ്ഞ ഭാഗമാണ് മഞ്ഞക്കരു. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിൽ മൃഗങ്ങളുടെ ഭാഗങ്ങൾ അടങ്ങിയിട്ടില്ല.
മുട്ടയുടെ മഞ്ഞ, അതായത് മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീനൊപ്പം നല്ല അളവിൽ കൊളസ്ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കോഴിയും മുട്ടയും തമ്മിൽ സമ്പർക്കം പുലർത്തിയതിനു ശേഷം മാത്രമേ മുട്ടകൾ വിരിയുകയുള്ളൂ എന്നതാണ് സത്യം. കോഴികൾ 6 മാസം പ്രായമാകുമ്പോൾ മുതൽ മുട്ടയിടാൻ തുടങ്ങും. ഇത് ഒന്നോ ഒന്നരയോ ദിവസത്തിലൊരിക്കൽ മുട്ടയിടുന്നു. മുട്ടയിടുന്നതിനായി ഒരു കോഴിയ്ക്ക് മറ്റ് ഏതെങ്കിലും കോഴിയുമായി സമ്പർക്കം പുലർത്തണമെന്നില്ല. അവയെ ബീജസങ്കലനം ചെയ്യാത്ത മുട്ടകൾ എന്ന് വിളിക്കുന്നു. ഇതിൽ നിന്ന് കുഞ്ഞുങ്ങൾ ഒരിക്കലും വിരിയില്ലെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. അതിനാൽ, വിപണിയിൽ ലഭ്യമായ മുട്ടകൾ സസ്യാഹാര വിഭാഗത്തിൽ മാത്രമേ പരിഗണിക്കൂ എന്നും ഇവർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...