നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ചക്ക. പ്രമേഹരോഗികൾക്കും ചക്ക ഗുണകരമാണ്. ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. ചക്കക്കുരുവും നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്.
ചക്കക്കുരു തയാമിൻ, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തെ വിഘടിപ്പിച്ച് ഊർജ്ജമാക്കി മാറ്റുന്നതിനും കണ്ണുകൾ, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, ചക്കക്കുരുവിൽ സിങ്ക്, ഇരുമ്പ്, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ചക്കക്കുരു ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നിറഞ്ഞതാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചക്കക്കുരു മികച്ചതാണ്. പൊതുവേ ചക്കക്കുരു വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കിയാൽ ഇത് ഉപയയോഗ ശൂന്യമായി വലിച്ചെറിയുകയില്ല. ചക്കക്കുരുവിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ദഹനത്തെ സഹായിക്കുന്നു: ചക്കക്കുരു ദഹനത്തിന് മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാകാൻ സഹായിക്കുന്നു. ചക്കക്കുരുവിന് കുടലിനെ ശക്തിപ്പെടുത്താനും ദഹനസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും.
ALSO READ: Iron Deficiency Anemia: ഇരുമ്പിന്റെ കുറവ് അനീമിയയിലേക്ക് നയിക്കും... ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്
ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു: ചക്കക്കുരുവിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളെ ആരോഗ്യത്തോടെ നിലനിർത്തുകയും ഹൃദയത്തിന്റെയും രക്തചംക്രമണവ്യൂഹത്തിന്റെയും സമ്മർദ്ദം ഒഴിവാക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
എല്ലുകളെ ശക്തിപ്പെടുത്തുന്നു: ശക്തമായ എല്ലുകൾക്ക് കാത്സ്യം കൂടാതെ മറ്റ് നിരവധി പോഷകങ്ങളും ആവശ്യമാണ്. അതിലൊന്നാണ് മഗ്നീഷ്യം. മഗ്നീഷ്യം സമ്പുഷ്ടമായ ചക്കക്കുരു കാത്സ്യം ആഗിരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും.
അനീമിയ തടയുന്നു: ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് സ്ത്രീകൾ, വിളർച്ച അനുഭവിക്കുന്നു. ചക്കക്കുരുവിൽ നിന്നുള്ള ഇരുമ്പ് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കും. ആവശ്യത്തിന് ഇരുമ്പ് കഴിക്കുന്നത് ശരീരത്തിലുടനീളം ശരിയായ ഓക്സിജൻ വിതരണം പ്രോത്സാഹിപ്പിക്കുകയും ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
ആരോഗ്യകരമായ മെറ്റബോളിസം: ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കമുള്ളതിനാൽ ചക്കക്കുരു ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു. കൂടാതെ, അവയിൽ ബി-കോംപ്ലക്സ് വിറ്റാമിനുകൾ ഉൾപ്പെടുന്നു. ഇത് ഭക്ഷണത്തെ വിഘടിപ്പിച്ച് ഊർജ്ജമാക്കി മാറ്റുന്നതിനും ആരോഗ്യകരമായ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു: പ്രോട്ടീനുകളും മറ്റ് ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചക്കക്കുരു മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ചക്കക്കുരു മികച്ചതാണ്. ചക്കക്കുരു കഴിക്കുന്നത് ആരോഗ്യമുള്ള മുടി നിലനിർത്താനും ചർമ്മത്തിൽ ഉയർന്ന അളവിൽ ജലാംശം നിലനിർത്താനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...