ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ആരോ​ഗ്യ​ഗുണങ്ങൾ

മറ്റ് പച്ചക്കറികളേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍  ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പോഷകാഹാര വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 5, 2022, 03:42 PM IST
  • വിവിധ സാലഡുകളിലും ബ്രൊക്കോളി ചേർക്കുന്നത് വളരെ നല്ലതാണ്
  • ബ്രൊക്കോളിയില്‍ വൈറ്റമിന്‍ സി, സിങ്ക്, ചെമ്പ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
  • മറ്റ് പച്ചക്കറികളേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പോഷകാഹാര വിദഗ്ധര്‍ വ്യക്തമാക്കുന്നത്
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ആരോ​ഗ്യ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് ബ്രൊക്കോളി. വേവിച്ചും വേവിക്കാതെയും ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിവിധ സാലഡുകളിലും ബ്രൊക്കോളി ചേർക്കുന്നത് വളരെ നല്ലതാണ്. ബ്രൊക്കോളിയില്‍ വൈറ്റമിന്‍ സി, സിങ്ക്, ചെമ്പ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍  ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പോഷകാഹാര വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഹൃദയാരോഗ്യം
വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ബ്രൊക്കോളി സഹായിക്കും. ഇതുവഴി ഹൃദയത്തിനും രക്തധമനികള്‍ക്കും രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

അര്‍ബുദസാധ്യത കുറയ്ക്കും
ക്യാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്ക് സാധിക്കും. അർബുദവും ഭക്ഷണരീതിയും തമ്മിൽ ബന്ധമില്ലെങ്കിലും കൃത്യവും ആരോഗ്യകരവുമായ ഭക്ഷണക്രമം അര്‍ബുദസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രൊക്കോളിയിലെ സള്‍ഫോറാഫെയ്ന് വായുവിലൂടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ ഒരു പരിധിവരെ സാധിക്കും. അതിനാൽ അർബുദ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: ആസ്ത്മയ്ക്ക് പരിഹാരം ഇൻഹേലർ തെറാപ്പി; ഇൻഹേലർ ശരിയായി ഉപയോ​ഗിക്കേണ്ടതെങ്ങനെ?

കണ്ണിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഉത്തമം
ബ്രൊക്കോളി കഴിക്കുന്നത് പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കും. കണ്ണിന്റെ ആരോ​ഗ്യത്തിനും ബ്രൊക്കോളി മികച്ചതാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ തടയുന്നതിനും ബ്രൊക്കോളി ഒരു പരിധിവരെ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഹോര്‍മോണ്‍ ബാലന്‍സ്
ശരീരത്തില്‍ ഹോര്‍മോണ്‍ ബാലന്‍സ് കൊണ്ടുവരാൻ ബ്രൊക്കോളി നല്ലതാണ്. ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന വിവിധ രോ​ഗ അവസ്ഥകൾ കുറയ്ക്കാൻ ഇതുവഴി സാധിക്കും.

ഭൂരിഭാഗം ആളുകള്‍ക്കും ബ്രൊക്കോളി കഴിക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. അതേസമയം, തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ ബ്രൊക്കോളി അധികം ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. വിവിധ അസുഖങ്ങൾ ഉള്ളവർ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News