Cancer Causing Foods: ശ്രദ്ധിക്കുക! ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കും

Cancer Causing Foods: ജീവിതശൈലിയിൽ വളരെ പ്രധാനമായ കാര്യം ഭക്ഷണശീലമാണ്. ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം ശരീരത്തിന് നല്ലതും ചീത്തയുമായ പല വ്യത്യാസങ്ങളും വരുത്തുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 03:37 PM IST
  • കോടിക്കണക്കിന് കോശങ്ങളാൽ നിർമ്മിതമായ മനുഷ്യശരീരത്തിൽ എവിടെ വേണമെങ്കിലും തീവ്രമായ കോശവളർച്ച ആരംഭിക്കാം
  • കാൻസർ രോഗത്തിന്റെ ചില അപകട ഘടകങ്ങളിൽ ജീവിതശൈലിയും ഉൾപ്പെടുന്നു
Cancer Causing Foods: ശ്രദ്ധിക്കുക! ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കും

കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാകുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ് ക്യാൻസർ. കോടിക്കണക്കിന് കോശങ്ങളാൽ നിർമ്മിതമായ മനുഷ്യശരീരത്തിൽ എവിടെ വേണമെങ്കിലും ഈ തീവ്രമായ കോശവളർച്ച ആരംഭിക്കാം. കാൻസർ രോഗത്തിന്റെ ചില അപകട ഘടകങ്ങളിൽ ജീവിതശൈലിയും ഉൾപ്പെടുന്നു. നിങ്ങളുടെ ഭക്ഷണക്രമം വളരെ പ്രധാനമാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന് നല്ലതും ചീത്തയുമായ പല വ്യത്യാസങ്ങളും വരുത്തുന്നുണ്ട്. അതിനാൽ ജീവിതശൈലിയിൽ വളരെ പ്രധാനമായ കാര്യം ഭക്ഷണശീലം തന്നെയാണ്. കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മൈദ: മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മൈദ. എന്നാൽ, മൈദ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു അപകടകരമായ ഭക്ഷ്യവസ്തുവാണ്. എന്താണ് മൈദയെ ഇത്ര അപകടകരമാക്കുന്നത്? മൈദ വളരെയധികം പ്രോസസിം​ഗിലൂടെ കടന്നുപോകുന്നതിനാൽ അതിൽ ധാരാളം ക്ലോറിൻ വാതകങ്ങൾ ചേർക്കപ്പെടുന്നു. കൂടാതെ, മൈദയിൽ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്നതാണ്, ഇത് രക്തത്തിലെ ഗ്ലൂക്കോസിലും ഇൻസുലിൻ അളവിലും പെട്ടെന്നുള്ള വർധനവിന് കാരണമാകും.

മൈക്രോവേവ് പോപ്‌കോൺ: പോപ്കോൺ ഭൂരിഭാ​ഗം ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ്? എന്നാൽ മൈക്രോവേവ് ഓവനിൽ പോപ്കോൺ നിർമ്മിക്കുമ്പോൾ ആരോഗ്യകരമായ ഈ പോപ്‌കോണുകൾ കാൻസറിന് കാരണമാകുന്ന പ്രധാന ഏജന്റുകളിലൊന്നായി തെളിയിക്കപ്പെട്ട പിഎഫ്ഒയുടെ ഒരു പ്രധാന സ്രോതസായി മാറും. പാൻക്രിയാറ്റിക് കാൻസർ, വൃക്കയിലെ കാൻസർ, കരളിലെ കാൻസർ, മൂത്രാശയ കാൻസർ എന്നിങ്ങനെയുള്ള ചില കാൻസർ അവസ്ഥകൾക്ക് ഇത് കാരണമാകും.

ALSO READ: Giloy Skin Benefits: തിളങ്ങുന്ന ചർമ്മത്തിന് ചിറ്റമൃത്; അറിയാം ഈ അത്ഭുതസസ്യത്തിന്റെ ഔഷധ​ഗുണങ്ങൾ

മദ്യം: അമിതമായ അളവിൽ മദ്യം കഴിക്കുമ്പോൾ നിങ്ങളുടെ കരൾ തകരാറിലാകുന്നുവെന്ന് ഭൂരിഭാ​ഗം പേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മദ്യം കഴിക്കുന്നത് കാൻസറിനും കാരണമാകുമെന്ന് അറിയാമോ. അമിതമായ മദ്യപാനം നിങ്ങളുടെ കരളിനെയും വൃക്കകളെയും തകരാറിലാക്കും കൂടാതെ വായ, അന്നനാളം, കരൾ, വൻകുടൽ, മലാശയം എന്നിവിടങ്ങളിലെ കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഉരുളക്കിഴങ്ങ് ചിപ്സ്: പ്രിയപ്പെട്ട ലഘുഭക്ഷണ ഇനങ്ങളിൽ ഒന്നായ ഉരുളക്കിഴങ്ങ് ചിപ്‌സും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്തുകൊണ്ടെന്നറിയാമോ? ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് ചിപ്‌സിൽ അർബുദത്തിന് കാരണമായ രാസവസ്തുവായ അക്രിലമൈഡ് അടങ്ങിയതാണ് ഇതിന് കാരണം. ഈ രാസവസ്തു കാൻസർ സാധ്യത വർധിപ്പിക്കുന്നു.

സ്മോക്ക് ചെയ്തതും സംസ്കരിച്ചതുമായ മാംസം: നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനായി സ്മോക്ക് ചെയ്തതും സംസ്കരിച്ചതുമായ മാംസം ഒഴിവാക്കുക. അവയിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിന് കാരണമാകും. ഇവയിൽ ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. ഇത് മോശം ആരോഗ്യത്തിനും കാൻസറിനും കാരണമാകുന്നതാണ്.

ALSO READ: Hair split ends: മുടിയുടെ അറ്റം പിളരുന്നോ? വിഷമിക്കേണ്ട... വീട്ടിൽ തന്നെയുണ്ട് പരിഹാരം

സോഡ: സോഡ ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല. കാൻസർ കോശങ്ങളെ വർധിപ്പിക്കുകയും കാൻസർ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന പഞ്ചസാരയുടെ അധിക അളവ് അവയിൽ അടങ്ങിയിട്ടുണ്ട്.

ടിന്നിലടച്ച ഭക്ഷണങ്ങൾ: ടിന്നിലടച്ച ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ഹാനികരമാണ്. അവ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും. ടിന്നിലടച്ച ഭക്ഷണങ്ങൾ അപകടകരമായ കെമിക്കൽ ബിപിഎ (ബിസ്ഫെനോൾ എ) കൊണ്ട് നിറഞ്ഞതാണ്. ഈ കെമിക്കൽ ഒരു ഹോർമോൺ ഡിസ്റപ്റ്റർ ആണ്. ഇത് കാൻസറിനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുന്നു.

പച്ചക്കറികൾ അച്ചാറിട്ടത്: നിങ്ങളിൽ പലരും അച്ചാറിട്ട ഭക്ഷണ പദാർഥങ്ങളെ ഇഷ്ടപ്പെടുന്നവരായിരിക്കാം. എന്നാൽ അവ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതല്ലെന്ന് അറിയാമോ. കാരറ്റ്, വെള്ളരി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ അച്ചാറിടുന്നത് നൈട്രേറ്റ്, ഉപ്പ് എന്നിവ വർധിപ്പിച്ച് ആമാശയത്തെ ബാധിക്കുന്ന ദഹനനാളത്തിലെ കാൻസറിന് സാധ്യത വർധിപ്പിക്കുന്നു. ഭക്ഷണത്തിലെ നൈട്രേറ്റ്, ഉപ്പ്, കൃത്രിമ കളറിംഗ് എന്നിവ ആരോ​ഗ്യത്തിന് ഹാനികരമാണ്.

ഫാമിൽ വള‍‍‍‍ർത്തുന്ന സാൽമൺ: സാൽമണുകൾ നല്ലതാണ്, പക്ഷേ വളർത്തുന്ന സാൽമണുകളും നല്ലതാണോ? ഫാമിൽ കൃഷി ചെയ്യുന്ന സാൽമൺ കാൻസറിന് കാരണമാകുന്ന അർബുദ പദാർത്ഥങ്ങൾ അടങ്ങിയതാണെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, കൃഷി ചെയ്ത സാൽമൺ മാസത്തിൽ ഒന്നിൽ കൂടുതൽ കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News