തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കസ്റ്റാർഡ് ആപ്പിൾ; നിരവധിയാണ് ​ഗുണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും കസ്റ്റാർഡ് ആപ്പിൾ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 10:24 AM IST
  • കസ്റ്റാർഡ് ആപ്പിൾ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ഭക്ഷണത്തെ വേ​ഗത്തിൽ ഊർജമാക്കി മാറ്റുകയും ചെയ്യുന്നു
  • കൂടാതെ, ഈ പഴത്തിലെ സമൃദ്ധമായ പോഷകങ്ങളും നാരുകളും വിശപ്പ് ശമിപ്പിക്കുന്നു
  • ദഹന പ്രക്രിയകളെ വേഗത്തിലാക്കുന്നു
തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കസ്റ്റാർഡ് ആപ്പിൾ; നിരവധിയാണ് ​ഗുണങ്ങൾ

കസ്റ്റാ‍‍ർഡ് ആപ്പിളിന്റെ ആരോ​ഗ്യ ഗുണങ്ങൾ: കസ്റ്റാർഡ് ആപ്പിൾ എന്നറിയപ്പെടുന്ന പഴത്തിന് നിരവധി ആരോ​ഗ്യ​ ​ഗുണങ്ങളാണുള്ളത്. ചില സ്ഥലങ്ങളിൽ കസ്റ്റാർഡ് ആപ്പിളിനെ സീതാഫലം എന്നും വിളിക്കുന്നു. നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഫലം നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ളതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും കസ്റ്റാർഡ് ആപ്പിൾ സഹായിക്കും. പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ കസ്റ്റാർഡ് ആപ്പിളിന്റെ ​ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

പാകമാകുമ്പോൾ കസ്റ്റാർഡ് ആപ്പിളിന്റെ ഉൾഭാ​ഗം മധുരമുള്ള മാംസളമായ രൂപത്തിലാകും.  കസ്റ്റാർഡ് ആപ്പിൾ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ഭക്ഷണത്തെ വേ​ഗത്തിൽ ഊർജമാക്കി മാറ്റുകയും ചെയ്യുന്നു. കൂടാതെ, ഈ പഴത്തിലെ സമൃദ്ധമായ പോഷകങ്ങളും നാരുകളും വിശപ്പ് ശമിപ്പിക്കുന്നു. ദഹന പ്രക്രിയകളെ വേഗത്തിലാക്കുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Rujuta Diwekar (@rujuta.diwekar)

കസ്റ്റാർഡ് ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ

കസ്റ്റാർഡ് അൾസർ സുഖപ്പെടുത്തുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു
കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
ചർമ്മം തിളക്കമുള്ളതാക്കി നിലനിർത്തുന്നു
എച്ച്ബി ലെവൽ മെച്ചപ്പെടുത്താൻ കസ്റ്റാർഡ് ആപ്പിൾ സഹായിക്കുന്നു
കസ്റ്റാർഡ് ആപ്പിളിൽ ബയോ ആക്റ്റീവ് തന്മാത്രകൾ ഉണ്ട്, അത് ആന്റി ഒബെസോജെനിക്, ആന്റി ഡയബറ്റിസ്, ആന്റി കാൻസർ ഗുണങ്ങളാൽ സമ്പന്നമാണ്.

നിങ്ങൾക്ക് ലാക്ടോസ് അലർജി ഉണ്ടെങ്കിലോ ഡയറി അടിസ്ഥാനമാക്കിയുള്ള ക്രീമുകൾ, ബാഷ്പീകരിച്ച പാൽ, കാരാമൽ സോസ്, ക്രീം ചീസ് എന്നിവയ്‌ക്ക് പകരമായോ കസ്റ്റാർഡ് ആപ്പിൾ കഴിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News