ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിച്ചിട്ടും താരൻ പോകുന്നില്ലേ? ഈ വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കിക്കേ...

താരൻ അകറ്റാൻ നിരവധി ഷാംപൂകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോ​ഗിക്കുന്ന സമയത്തേക്ക് അല്ലാതെ ഒരു ശാശ്വത പരിഹാരം ഒന്നിൽ നിന്നും ലഭിക്കുന്നില്ല.

Written by - Zee Malayalam News Desk | Last Updated : May 19, 2022, 11:40 AM IST
  • താരൻ അകറ്റാനുള്ള എളുപ്പവഴിയാണ് തൈര്.
  • തൈര് ഉപയോഗിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും.
  • താരൻ നീക്കം ചെയ്യുന്നതിന് പുറമേ മുടിയ്ക്ക് പോഷണം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിച്ചിട്ടും താരൻ പോകുന്നില്ലേ? ഈ വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കിക്കേ...

മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. മുടികൊഴിച്ചിൽ എല്ലാവരെയും അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന മലിനീകരണം, രാസവസ്തുക്കളുടെ ഉപയോ​ഗം എന്നിവ കാരണം മുടിയുടെ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു. അത് പോലെ തന്നെ താരൻ എന്ന പ്രശ്‌നവും ഇന്ന് പലർക്കും ഉണ്ട്. താരൻ കാരണവും പലരുടെയും മുടി കൊഴിയുന്നുണ്ട്. മുടിയിൽ താരൻ അടിഞ്ഞുകൂടാൻ തുടങ്ങുമ്പോൾ, മുടിക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരികയും വേരുകൾ ദുർബലമാവുകയും ചെയ്യും. എന്നാൽ ഇതിന് നിരവധി പ്രതിവിധികളുമുണ്ട്. വീട്ടുവൈദ്യങ്ങളിലൂടെയും താരൻ എന്ന പ്രശ്‌നത്തെ മറികടക്കാം. 

താരൻ എങ്ങനെ അകറ്റാം

ഇക്കാലത്ത് താരൻ എന്ന പ്രശ്‌നത്തിൽ നിന്ന് മുക്തി നേടുമെന്ന് അവകാശപ്പെടുന്ന നിരവധി ഷാംപൂകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോ​ഗിക്കുന്ന സമയത്തേക്ക് അല്ലാതെ ഒരു ശാശ്വത പരിഹാരം ഒന്നിൽ നിന്നും ലഭിക്കുന്നില്ല. എന്നാൽ ഇനി ചില വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാം. 

വെളിച്ചെണ്ണയും ചെറുനാരങ്ങയും - വെളിച്ചെണ്ണ മുടിക്ക് മരുന്നാണ്, ഇതിൽ നാരങ്ങാനീര് കലർത്തി മുടിയിൽ പുരട്ടുന്നത് താരനെ ഇല്ലാതാക്കുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളും നാരങ്ങാനീരും താരൻ അകറ്റുന്നു. വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്ത മിശ്രിതം ചെറുതായി ചൂടാക്കി മുടിയുടെ വേരുകളിൽ തേയ്ക്കുക. എണ്ണ ഒരുപാട് ചൂടാകരുത്. ഇനി ഇത് തലയോട്ടിയിൽ പുരട്ടി വിരലുകൾ കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഏകദേശം 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ താരൻ പൂർണമായും മാറും.

തൈര് - താരൻ അകറ്റാനുള്ള എളുപ്പവഴിയാണ് തൈര്. തൈര് ഉപയോഗിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. താരൻ നീക്കം ചെയ്യുന്നതിന് പുറമേ മുടിയ്ക്ക് പോഷണം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കലർത്തുക. ഇത് തലയിൽ പുരട്ടുക. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ വ്യത്യാസം കണ്ടു തുടങ്ങും.

ഒലിവ് ഓയിലും മഞ്ഞളും - ഒലീവ് ഓയിലും മഞ്ഞളും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് താരൻ ഉണ്ടാക്കുന്ന കണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ ഒലിവ് ഓയിലും 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ തല ഒരു ഷവർ തൊപ്പി ഉപയോഗിച്ച് മൂടുക, ഏകദേശം 3 മണിക്കൂർ അങ്ങനെ വെച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Also Read: Jamun Side Effects: ഈ ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഞാവൽ പഴം കഴിക്കുന്നത് ഒഴിവാക്കുക

വേപ്പും തുളസിയും - വേപ്പിന്റെയും തുളസിയുടെയും കുറച്ച് ഇലകൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയാകുമ്പോൾ അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക. ഈ വെള്ളത്തിൽ മുടി കഴുകുക. ഇത് താരൻ അകറ്റും.

മുൾട്ടാണി മിട്ടി -  മുൾട്ടാണി മിട്ടി പൊടിയിൽ ആപ്പിൾ വിനാഗിരി കലർത്തി സൂക്ഷിക്കുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഈ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ പ്രതിവിധി വളരെ പ്രയോജനകരമാണ്.

ടീ ട്രീ ഓയിൽ-  ടീ ട്രീ ഓയിലിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് വിട്ടുമാറാത്ത താരനെ ഇല്ലാതാക്കുന്നു. ഷാംപൂവിൽ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് മുടി കഴുകുക. കുറഞ്ഞത് 5 മിനിറ്റെങ്കിലും ഷാംപൂ മുടിയിൽ വയ്ക്കുക. തുടർന്ന് അൽപം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. ഇതുവഴി തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നിവയിൽ നിന്ന് മുക്തി നേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News