ഞാവലിൽ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇതിന് ചില പാർശ്വഫലങ്ങളും ഉണ്ട്. ജാമുൻ അമിതമായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കും.
നമ്മുടെ നാട്ടിൽ പണ്ട് കാവുകളിലും അമ്പലപറമ്പുകളിലുമൊക്കെ നിറസാന്നിധ്യമായിരുന്ന ഞാവൽ പഴം ഇന്ന് അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയിലും മറ്റും ജാമൂൻ എന്നറിയപ്പെടുന്ന ഞാവൽ പോഷകങ്ങളാൽ സമൃദ്ധമാണ്. മെയ്, ജൂൺ മാസങ്ങളിലാണ് ഇത് കായ്ക്കുന്നത്. ജാമുനിന് നിരവധി ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളുമുണ്ട്. വയറുവേദന, പ്രമേഹം, സന്ധിവാതം എന്നിവയ്ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളിൽ ഒന്നാണിത്.
ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ജാമുൻ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉയർന്ന രക്തസമ്മർദം എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഒരുപാട് കുറയാൻ ഇടയാക്കും.
ജാമുന് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നുവെങ്കിലും അത് അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
മുഖക്കുരു ഉണ്ടാകുന്ന ചർമ്മം ആണ് നിങ്ങളുടേതെങ്കിൽ ജാമുൻ അമിതമായി കഴിക്കരുത്. മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
ജാമുൻ അമിതമായി കഴിക്കുന്നത് ചിലരിൽ ഛർദ്ദിയിലേക്ക് നയിക്കും