മുടി വളർത്തുമ്പോൾ വില്ലനായി എത്തുന്നത് താരനാണ്. മുടി കൊഴിച്ചിലും, സഹിക്കാൻ പറ്റാത്ത ചൊറിച്ചിലും ഒക്കെയാണ് താരനെ ദുസ്സഹമാക്കുന്നത്. പ്രത്യേകിച്ച് വേനൽക്കാലത്ത് താരന്റെ ശല്യം കൂടുതൽ വർധിക്കും. മുടിയിൽ ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങൾ കാരണവും താരൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ സോറിയാസിസ്, കരപ്പന്‍ പോലുള്ള ത്വക്ക് രോഗങ്ങൾ മൂലവും താരൻ ഉണ്ടാകും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു എളുപ്പ വഴിയാണ് ഇഞ്ചി ഉപയോഗിക്കുന്നത്. ഇഞ്ചി വിവിധ തരത്തിൽ തലയിൽ തേച്ച് പിടിപ്പിക്കാൻ സാധിക്കും. താരനെത്തിരെ ഇഞ്ചി പെട്ടന്ന് തന്നെ പ്രവർത്തിക്കുകയും, ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ ഫലം തരുകയും ചെയ്യും. മറ്റ് ആന്റി ഡാൻഡ്രഫ് ഉത്പന്നങ്ങൾ പോലെ ഇതിന് പാർശ്വ ഫലങ്ങളും ഇല്ല.
ഇഞ്ചി ചേർത്ത എണ്ണ
നിങ്ങളുടെ തലയോട്ടിയിലെ തൊലി ലോലമായതാണെങ്കിൽ ഇഞ്ചി നീര് തേക്കുന്നത് നിരവധി പ്രശ്‍നങ്ങൾ ഉണ്ടാക്കും. ഇതിന് പകരം ഇഞ്ചി നീര് എണ്ണയിൽ ചേർത്ത് കാച്ചിയെടുത്ത് ഉപയോഗിക്കാം. ഇത് ദിവസവും ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ താരന്റെ ശല്യം ഇല്ലാതെയാകും.
ഷാംപൂവിനൊപ്പം ഉപയോഗിക്കാം
ഇതുകൂടാതെ ഷാംപൂവിനൊപ്പവും ഇഞ്ചി നീര് തലയിൽ പുരട്ടാം. ഇതിനായി ഇഞ്ചി ചതച്ച് നീരെടുക്കണം ശേഷം സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂ എടുത്ത് ഇഞ്ചി നീരിൽ ചേർക്കണം. ഇത് ഉപയോഗിച്ച് തലകഴുകിയാൽ പെട്ടെന്ന് തന്നെ താരനിൽ നിന്ന് രക്ഷനേടാം. മാത്രമല്ല ഈ മിശ്രിതം തലയിലെ മറ്റ് അഴുക്കുകളും ഇല്ലാതാക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.