Diabetes: പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2022, 11:53 AM IST
  • ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകളെ പ്രമേഹം ബാധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
  • ഓരോ വർഷവും 1.5 ദശലക്ഷം മരണങ്ങളും പ്രമേഹത്തെ തുടർന്നുണ്ടാകുന്നു
Diabetes: പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. അതിനാൽ, പ്രമേഹമുള്ളവർ അവർ കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീനുകൾ, ലിപിഡുകൾ എന്നിവ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പോഷകാഹാര വിദ​ഗ്ധർ വ്യക്തമാക്കുന്നത്. നമ്മുടെ പേശികളുടേയും എല്ലുകളുടേയും രൂപീകരണത്തിനും വികാസത്തിനും അത്യന്താപേക്ഷിതമാണെന്നതിന് പുറമേ, പ്രതിരോധശേഷി വികസിപ്പിക്കുന്നതിലും പ്രോട്ടീനുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ സെല്ലുലാർ തലത്തിൽ നിരവധി എൻസൈമുകളുടെയും ഹോർമോണുകളുടെയും അവശ്യ ഘടകങ്ങളാണ് പ്രോട്ടീനുകൾ.

ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകളെ പ്രമേഹം ബാധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും 1.5 ദശലക്ഷം മരണങ്ങളും പ്രമേഹത്തെ തുടർന്നുണ്ടാകുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ ഭക്ഷണത്തിന് മുമ്പ് ചെറിയ അളവിൽ വേ പ്രോട്ടീൻ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. പ്രമേഹ രോഗികൾക്ക് പ്രോട്ടീനുകൾ അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷൻ വിദഗ്ധനായ രോഹിത് ഷെലാത്കർ വിശദീകരിക്കുന്നു.

ALSO READ: Natural PCOS Treatment: പിസിഒഎസിനെ പ്രതിരോധിക്കാൻ ഈ ഔഷധങ്ങൾ കഴിക്കാം

പ്രമേഹ രോ​ഗികൾക്ക് എന്തുകൊണ്ടാണ് പ്രോട്ടീനുകൾ പ്രധാനമായി കണക്കാക്കുന്നത്?
1- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. കൂടാതെ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
2- ശരിയായ അളവിൽ കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ പ്രോട്ടീൻ സഹായിക്കും.
3- പേശികളുടെ ബലം വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്

പ്രോട്ടീനുകളുടെ നല്ല ഉറവിടമായ ഭക്ഷണങ്ങൾ
1- ട്യൂണ
2- ചിക്കൻ, 
3- മുട്ട
4- കൊഴുപ്പുള്ള മത്സ്യം
5- അവോക്കാഡോ

സസ്യഭുക്കുകൾക്കുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ
1-പയറുവർഗ്ഗങ്ങൾ
2-പനീർ
3- സോയ
4- ടോഫു
5- നട്‌സ്

പ്രമേഹരോഗികൾക്ക് ഡയറ്റ് മാനേജ്മെന്റ് വളരെ പ്രധാനമാണ്. പച്ചക്കറികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ജങ്ക് ഫുഡുകൾ, ശീതള പാനീയങ്ങൾ, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News