ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ് പിസിഒഎസ് എന്നറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. ഇത് ഒരു എൻഡോക്രൈൻ, മെറ്റബോളിക് ഡിസോർഡർ ആണ്. ശാരീരികമായും വൈകാരികമായും ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾക്കൊപ്പം ശരീരഭാരം വർധിക്കുക, ക്ഷീണം, മുഖക്കുരു, ഉറക്ക പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഇത് പ്രകടമാക്കുന്നു. സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണവും പിസിഒഎസ് ആണ്. പിസിഒഎസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ, ചികിത്സാ പദ്ധതികൾ വ്യക്തിഗതമാണ്.
എല്ലാത്തരം ശാരീരിക സമ്മർദ്ദങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. ശാരീരികമോ രാസപരമോ ജൈവശാസ്ത്രപരമോ ആകട്ടെ, ആരോഗ്യാവസ്ഥയിൽ വലിയ ഗുണങ്ങൾ നൽകാൻ അവയ്ക്കാകും. അവ നിങ്ങളുടെ ശരീരത്തെ സന്തുലിതാവസ്ഥയിലേക്ക് മടങ്ങാൻ സഹായിക്കും. ഔഷധസസ്യങ്ങൾ ആയുർവേദത്തിലും പാരമ്പര്യ ചികിത്സയിലും കാലങ്ങളായി ഉപയോഗിച്ചുവരുന്നു. ചിക്‌ന്യൂട്രിക്‌സിലെ പോഷകാഹാര വിദഗ്ധയായ മൻവീൻ കൗർ, പിസിഒഎസിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഔഷധ സസ്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.
1. ശതാവരി: ശതാവരി ഒരു ഔഷധ സസ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഇതിനെ "ഔഷധങ്ങളുടെ രാജ്ഞി" എന്ന് വിളിക്കുന്നു. എൻഡോമെട്രിയൽ ഡിസോർഡർ, പിസിഒഎസ് എന്നിവ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ശതാവരി വളരെ ഫലപ്രദമാണെന്ന് നിരവധി ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശതാവരി കഴിക്കുന്നത് ഫോളികുലാർ വളർച്ച അണ്ഡോത്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഫെർട്ടിലിറ്റി വർധിപ്പിക്കുന്നതിനുള്ള ഗുണങ്ങൾക്ക് പുറമേ, ഇത് ആർത്തവ ചക്രങ്ങളുടെ കൃത്യതയ്ക്കും മികച്ചതാണെന്ന് പറയപ്പെടുന്നു. ശതാവരിയിൽ ധാതുക്കൾ, ബയോഫ്‌ളവനോയിഡുകൾ, വിറ്റാമിൻ ബി, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
കഴിക്കേണ്ട വിധം: ശതാവരി പൊടി സൂപ്പ്, ജ്യൂസുകൾ, ഷേക്കുകൾ എന്നിവയിൽ കലർത്തി കഴിക്കാം. കൂടാതെ ഹെർബൽ, ഗ്രീൻ ടീ എന്നിവയിലും ചേർത്ത് കഴിക്കാവുന്നതാണ്.
2. അശ്വഗന്ധ: ലഭ്യമായ ഏറ്റവും ശക്തമായ അഡാപ്റ്റോജനുകളിലൊന്നായ അശ്വഗന്ധ, പിസിഒഎസ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല, പിസിഒഎസ് ഉള്ളവർ അഭിമുഖീകരിക്കുന്ന മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ഊർജ്ജ ഉപാപചയം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
കഴിക്കേണ്ട വിധം: അശ്വഗന്ധ പൊടി ജ്യൂസുകളിലും ഷേക്കുകളിലും കലർത്തി കഴിക്കാവുന്നതാണ്. അശ്വഗന്ധ ഗുളിക രൂപത്തിൽ ആയുർവേദ കടകളിൽ നിന്ന് വാങ്ങാൻ ലഭിക്കും. ഇവ കഴക്കുന്നതും പിസിഒഎസിന്റെ ഭാഗമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ALSO READ: Bone Health: മുപ്പതുകൾ പിന്നിട്ടോ? എല്ലുകളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
3. മഞ്ഞൾ: മഞ്ഞളിന് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കുർക്കുമിൻ ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഭൂരിഭാഗം പിസിഒഎസ് രോഗികളുടെയും പ്രധാന പ്രശ്നമായ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു. ഇതിനെല്ലാം പുറമേ, മഞ്ഞൾ എച്ച്ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) അളവ് വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പിസിഒഎസ് രോഗികൾക്ക് സാധാരണയായി ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കൂടുതലുള്ളതിനാൽ, മഞ്ഞളിന്റെ ഗുണങ്ങൾ ഈ അവസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്നു.
കഴിക്കേണ്ട വിധം: മഞ്ഞൾ കറികളിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്. കൂടാതെ പാലിലോ ചായയിലോ കലർത്തുകയോ ഹെർബൽ ടീ ഉണ്ടാക്കുകയോ ചെയ്യാം. ഭക്ഷണത്തിൽ കുർക്കുമിൻ സപ്ലിമെന്റ് ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.
4. കറുവപ്പട്ട: കറുവപ്പട്ട നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സ്ത്രീകളിൽ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാനും ലിപിഡ് പ്രൊഫൈലിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാക്കാനും കറുവപ്പട്ട സഹായിക്കുന്നു. കൂടാതെ, കറുവപ്പട്ടയുടെ സ്ഥിരമായ ഉപയോഗം പ്രോജസ്റ്ററോൺ മാനേജ്മെന്റും ഉൽപ്പാദനവും മെച്ചപ്പെടുത്തുന്നു. ഇത് പിസിഒഎസ് നിയന്ത്രിക്കുന്നതിൽ പ്രധാനമായ ഹോർമോൺ ബാലൻസിംഗിന് സഹായിക്കുന്നു.
കഴിക്കേണ്ട വിധം: കറുവപ്പട്ട പാലിലോ ചായയിലോ കലർത്തിയോ ഹെർബൽ ടീ ഉണ്ടാക്കിയോ കഴിക്കാം. കറുവപ്പട്ട ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ച് ഈ വെള്ളം കുടിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...