Calcium Rich Foods: പാൽ ഇഷ്ടമല്ലേ? ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ, കാൽസ്യത്തിന്‍റെ കുറവ് നികത്താം

ലോകത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും പോഷകസമൃദ്ധമായ സമീകൃതാഹാരം എതാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, പാല്‍. പാലിന്‍റെ ഗുണങ്ങളെക്കുറിച്ചും അതിന്‍റെ  പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി കേട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 05:44 PM IST
  • പാല്‍ കുടിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമല്ല. അത്, ശരീരത്തില്‍ കാത്സ്യം കുറയുന്നതിന് വഴിതെളിക്കും.
  • ഒരാള്‍ക്ക് പാലിന്‍റെ രുചി ഇഷ്ടമല്ല എങ്കില്‍ അതിനര്‍ത്ഥം, അയാള്‍ക്ക് പാലിൽ കാണപ്പെടുന്ന സ്വാഭാവിക മധുരമായ ലാക്ടോസിനോട് അലര്‍ജി ഉണ്ട് എന്നതാണ്.
Calcium Rich Foods: പാൽ ഇഷ്ടമല്ലേ? ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ, കാൽസ്യത്തിന്‍റെ കുറവ് നികത്താം

Calcium Rich Foods: ലോകത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും പോഷകസമൃദ്ധമായ സമീകൃതാഹാരം എതാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, പാല്‍. പാലിന്‍റെ ഗുണങ്ങളെക്കുറിച്ചും അതിന്‍റെ  പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി കേട്ടിട്ടുണ്ട്. 

പോഷകങ്ങൾ എല്ലാം ഒത്തുചേർന്ന ഒരു പാനീയമായി പ്രകൃതി കനിഞ്ഞ് നൽകിയിരിക്കുന്ന ഒന്നാണ് പാല്‍. കാൽസ്യത്തിന്‍റെ ഏറ്റവും നല്ല ഉറവിടമാണ് പാൽ. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യതകൾ കുറയ്ക്കുന്നതിനായി മുതിർന്നവർ പോലും പാല് കുടിക്കുന്നത് ശീലമാക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ ശക്തികേന്ദ്രമാണ് പാല്‍. 

എന്നാല്‍ പാല്‍ കുടിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമല്ല. അത്, ശരീരത്തില്‍ കാത്സ്യം കുറയുന്നതിന് വഴിതെളിക്കും. ഒരാള്‍ക്ക് പാലിന്‍റെ രുചി ഇഷ്ടമല്ല എങ്കില്‍ അതിനര്‍ത്ഥം, അയാള്‍ക്ക് പാലിൽ കാണപ്പെടുന്ന സ്വാഭാവിക മധുരമായ ലാക്ടോസിനോട് അലര്‍ജി ഉണ്ട് എന്നതാണ്. അതിനാല്‍,  ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ നേടാനായി മറ്റ് പല ഭക്ഷണ സാധനങ്ങളും ആഹാരക്രമത്തില്‍  ഉള്‍പ്പെടുത്തേണ്ടിയിരിയ്ക്കുന്നു. 

Also Read:  Bread Side Effects: വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം 

ഇത്തരത്തില്‍, നമ്മുടെ ശരീരത്തില്‍ കാത്സ്യത്തിന്‍റെയും പാലില്‍ നിന്നും ലഭിക്കുന്ന മറ്റ് പോഷകങ്ങളുടെയും കുറവ് നികത്താന്‍ സഹായിയ്ക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം....  

ബദാം  (Almonds)

ബദാമിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, ഒരു കപ്പ് ബദാമിൽ 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ബദാം മിൽക്ക് ഷേക്ക്, ബദാം ബട്ടർ അല്ലെങ്കിൽ ബദാം കുതിര്‍ത്തും കഴിയ്ക്കാം. 

Also Read: Kidney Health: വൃക്ക തകരാര്‍, ശരീരം നല്‍കുന്ന ഈ സിഗ്നലുകള്‍ ഒരിയ്ക്കലും തള്ളിക്കളയരുത്

എള്ള്  (Sesame Seeds) 

പാലില്‍ അടങ്ങിയിരിയ്ക്കുന്നതിലും അധികം കാത്സ്യം എള്ളില്‍ അടങ്ങിയിട്ടുണ്ട്.  ഇത് കൂടാതെ, വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, ഫൈബർ, ട്രിപ്റ്റോഫാൻ എന്നിവയും എള്ളിൽ അടങ്ങിയിട്ടുണ്ട്. 

സോയ പാൽ (Soya Milk)

സോയ പാല്‍ ഏറെ പോഷക സമ്പന്നമാണ്.  ഇതില്‍ വിറ്റാമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ഇതിൽ  കലോറി കുറവായതിനാല്‍ സോയ മിൽക്ക് കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കില്ല. മാത്രമല്ല എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഓട്‌സ് (Oats) 

ഓട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താം. പ്രഭാതഭക്ഷണത്തിലും വൈകുന്നേരത്തെ ലഘുഭക്ഷണത്തിലും ഓട്സ് കഴിക്കാം. ഓട്‌സ് വയറിനും എല്ലുകൾക്കും ഗുണം ചെയ്യും.

ഓറഞ്ച്  (Orange) 

വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, അയഡിൻ, അമിനോ ആസിഡുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ പഴമാണ് ഓറഞ്ച്. ദിവസവും ഓറഞ്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ പല രോഗങ്ങളെയും മറികടക്കാം.

ഗ്രീൻ ബീൻസ് (Green Beans) 

ഗ്രീൻ ബീൻസ് പ്രോട്ടീൻ, ഫൈബർ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

ഇലക്കറികൾ (Green Leaves) 

പച്ച ഇലക്കറികൾ പല വിധത്തിലാണ് നമുക്ക് ഗുണം ചെയ്യുന്നത്. പല പച്ച ഇലക്കറികളും കാൽസ്യത്തിന്‍റെ നല്ല ഉറവിടങ്ങളാണ്. ഇലക്കറികൾ കഴിക്കുന്നതിലൂടെ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News