Dry Eye Syndrome: കണ്ണ് ശരീരത്തിലെ ഏറ്റവും മൃദുവായ ഭാഗമാണ്, അതിനാൽതന്നെ അതിന്‍റെ സംരക്ഷണവും പരിചരണവും ഏറെ പ്രധാനമാണ്.
ഇന്നത്തെക്കാലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ടി വരുന്നതിനാൽ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദം ഏറെയാണ്. ഇത്, കണ്ണുകളില്‍ ചുവപ്പ്, മ്യൂക്കസ് അടിഞ്ഞുകൂടൽ, കണ്ണുകളിൽ ഭാരം, കണ്ണുനീർ കുറയുക എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ക്രമേണ കണ്ണുകളിൽ വരൾച്ചയ്ക്ക് വഴി തെളിക്കുന്നു.
Also Read: Myositis: എന്താണ് മയോസൈറ്റിസ്? ലക്ഷണങ്ങള്‍ അറിയാം
കണ്ണുകളില്‍ ഉണ്ടാകുന്ന വരള്‍ച്ച വളരെ സാധാരണമാണ് എങ്കിലും ഇത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. നിങ്ങളുടെ കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുകയാണെങ്കിൽ, അതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം.
Also Read: Beauty Care: മഞ്ഞളും കറ്റാര്‍വാഴയും മാത്രം മതി, നിങ്ങളുടെ മുഖം മുത്തുപോലെ തിളങ്ങും
സാധാരണയായി പ്രായം കൂടുന്നതിനനുസരിച്ച് ഡ്രൈ ഐ സിൻഡ്രോം (Dry Eye Syndrome) വർദ്ധിക്കുന്നു. എന്നാല്‍ ഇന്ന് ഈ പ്രശ്നം യുവാക്കളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. പ്രധാനമായും തൊഴിലുമായാണ് ഇതിന് ബന്ധം. കൂടുതല്‍ സമയം, കമ്പ്യൂട്ടര്‍ ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരില്‍ ഡ്രൈ ഐ സിൻഡ്രോം കൂടുതലായി കണ്ടുവരുന്നു.
ഡ്രൈ ഐ സിൻഡ്രോം (Dry Eye Syndrome): കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം
ഒരു വ്യക്തി ദീർഘനേരം സ്‌ക്രീനില്‍ നോക്കിയിരിയ്ക്കുമ്പോഴോ കമ്പ്യൂട്ടര്‍, ലാപ്ടോപ് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോഴോ കണ്ണുകള്‍ക്ക് വരൾച്ചയുടെ പ്രശ്‌നമുണ്ടാകും. ഈ അവസ്ഥ ഒഴിവാക്കാന്‍ ഓരോ 20 മിനിറ്റിലും സ്‌ക്രീനിൽ നിന്ന് ഇടവേള എടുക്കാനും 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കാനും ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നു
അമിതമായി പുകവലിക്കുന്ന വ്യക്തിക്ക് കണ്ണുകളിൽ വരൾച്ച ഉണ്ടാകുക സ്വാഭാവികമാണ്. പുകവലി മൂലം വിഷപദാർത്ഥങ്ങൾ കണ്ണുകളിൽ എത്തുന്നു, അതുമൂലം കണ്ണുകളെ സംരക്ഷിക്കുന്ന കൺജങ്ക്റ്റിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും കണ്ണുകളില്‍ വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
ദീർഘനേരം കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവര്‍ക്കും കണ്ണുകളില്‍ വരള്‍ച്ച അനുഭവപ്പെടാം. ഒരു വ്യക്തി ദീർഘനേരം കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ, കോർണിയയിലേക്കുള്ള ഓക്സിജൻ വിതരണം ശരിയായി നടക്കാതെ വരുന്നു. ഇത് കണ്ണുകളില്‍ വരള്‍ച്ചയ്ക്ക് വഴിതെളിക്കുന്നു.
സ്ത്രീകളില്‍ ആർത്തവവിരാമത്തിന്‍റെ ഘട്ടത്തിൽ ആയിരിക്കുമ്പോൾ അവര്‍ക്ക് കണ്ണുകളില്‍ വരള്‍ച്ചയുടെ പ്രശ്നങ്ങള്‍ ഉണ്ടാകാം. മാനസിക പിരിമുറുക്കവും മൂഡ് മാറ്റവും ഇതിനുള്ള പ്രധാന കാരണങ്ങളാണ്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന വരള്‍ച്ച ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
1. മത്സ്യം കഴിയ്ക്കുന്നത് ശീലമാക്കുക. എന്നും കഴിയ്ക്കാന്‍ സാധിച്ചില്ല എങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും മത്സ്യം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മത്സ്യം കഴിയ്ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മീന്‍ഗുളികകള്‍ പോലുള്ള സപ്ലിമെന്‍റുകളുംഉപയോഗിക്കാം.
2. കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്‍കുക. ടിവി കാണുന്ന അവസരത്തിലും, കമ്പ്യൂട്ടര്‍ ലാപ്ടോപ് തുടങ്ങിയവ ഉപയോഗിക്കുമ്പോഴും കൃത്യമായ ഇടവേളകളില്‍ അഞ്ചോ പത്തോ മിനുട്ട് കണ്ണിന് വിശ്രമം നല്‍കുക എന്നത് ഏറെ അനിവാര്യമാണ്.
3. ആവശ്യമായ ഉറക്കം കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്.
4. ഏറെ നേരം പുസ്തകങ്ങള്‍ വായിക്കുന്നത് ഒഴിവാക്കുക. അര മണിക്കൂര്‍ വായനയ്ക്കുശേഷം അല്‍പ്പനേരം കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.
5. കണ്ണടയ്ക്കും ഇടവേള നല്‍കുക.
6. പുകവലി ഒഴിവാക്കുക. പുകവലി ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും ഹാനികരമാണ്. കൂടാതെ, ഇത് നിങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ദോഷകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...