Dry Skin Causes: ഈ വിറ്റാമിനുകളുടെ കുറവ് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും

Vitamin Deficiency: കൊഴുപ്പ്, പ്രോട്ടീൻ, വെള്ളം എന്നിവയെല്ലാം ചേർന്ന് ചർമ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കി നിലനിർത്തുന്നു. വരണ്ട ചർമ്മത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 03:17 PM IST
  • വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് ചർമ്മത്തെ വ്യത്യസ്ത രീതികളിൽ ബാധിക്കും
  • വിറ്റാമിനുകളുടെ കുറവ് വരണ്ടതും അടരുകളുള്ളതുമായ ചർമ്മത്തിന് കാരണമാകും
  • അതിനാൽ, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്
Dry Skin Causes: ഈ വിറ്റാമിനുകളുടെ കുറവ് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും

വരണ്ട ചർമ്മം ചൊറിച്ചിൽ, വിള്ളലുകൾ, ചർമ്മത്തിലെ ചുളിവുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചർമ്മം വരണ്ടിരിക്കുന്നത് ചർമ്മത്തിൽ കൂടുതൽ കേടുപാടുകളും അണുബാധകളും ഉണ്ടാകുന്നതിന് കാരണമാകും. ചർമ്മത്തിന്റെ മുകളിലെ പാളി അല്ലെങ്കിൽ പുറംതൊലി ആരോ​ഗ്യത്തോടെയിരിക്കുന്നതിന് ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. കൊഴുപ്പ്, പ്രോട്ടീൻ, വെള്ളം എന്നിവയെല്ലാം ചേർന്ന് ചർമ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കി നിലനിർത്തുന്നു. വരണ്ട ചർമ്മത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവമാണ്.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് ചർമ്മത്തെ വ്യത്യസ്ത രീതികളിൽ ബാധിക്കും. വിറ്റാമിനുകളുടെ കുറവ് വരണ്ടതും അടരുകളുള്ളതുമായ ചർമ്മത്തിന് കാരണമാകും. അതിനാൽ, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്. അതിനാൽ, വരണ്ട ചർമ്മത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി ഭക്ഷണത്തിൽ വിറ്റാമിനുകൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത അറിയുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ALSO READ: Ayurvedic Tips for weight loss: ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ ആയുർവേദ മാർ​ഗങ്ങൾ

ബി വിറ്റാമിനുകൾ: ചർമ്മത്തിനും മുടിക്കും ആവശ്യമായ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ എന്നിവ സമന്വയിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന അവശ്യഘടകങ്ങളാണ് ബി വിറ്റാമിനുകൾ. വിറ്റാമിൻ ബി 1 രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ചർമ്മത്തിനും ചുണ്ടിനും ജലാംശം നൽകുന്നതിന് വിറ്റാമിൻ ബി 2 അത്യന്താപേക്ഷിതമാണ്, വിറ്റാമിൻ ബി 3 ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നു. ബി 12, ബി 6 എന്നിവ ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നു. വിറ്റാമൻ ബി 12, ബി 6 എന്നിവയുടെ കുറവ് ചർമ്മത്തെ വരണ്ടതാക്കുകയും ചെതുമ്പൽ പാടുകളുള്ള അടരുകളായി മാറുകയും ചെയ്യുന്നു. വിറ്റാമിൻ ബി അടങ്ങിയ മത്സ്യം, മാംസം, പാൽ, മുട്ട, ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, അന്നജം അടങ്ങിയ പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കുന്നത് ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.

വിറ്റാമിൻ എ: ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. വിറ്റാമൻ എയുടെ കുറവ് എക്സിമ, വീക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കാരറ്റ്, ചീര, മധുരക്കിഴങ്ങ്, ഓറഞ്ച്, മാമ്പഴം, പപ്പായ, കരൾ, ബീഫ്, ചിക്കൻ, മത്സ്യം, മുട്ട, ഗോതമ്പ്, സോയാബീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് മതിയായ അളവിൽ വിറ്റാമിൻ എ ലഭിക്കും.

ALSO READ: Breast Cancer Screening: കൃത്യമായ ഇടവേളകളിൽ സ്ത്രീകളിൽ സ്തനാർബുദ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യമെന്ത്?

വിറ്റാമിൻ ഡി: സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ എന്നാണ് വിറ്റാമിൻ ഡി അറിയപ്പെടുന്നത്. ഈ വിറ്റാമിൻ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. ചർമ്മത്തിന്റെ പുറംതൊലിയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്, കൂടാതെ വരണ്ട ചർമ്മം വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന സൂചനകളിലൊന്നാണ്. ചർമ്മത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും മുഖക്കുരു, ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ തടയാനും വിറ്റാമിൻ ഡി സഹായിക്കുന്നു. നിങ്ങൾക്ക് സൂര്യപ്രകാശത്തിൽ നിന്നും (സുരക്ഷിത സമയങ്ങളിൽ) വിറ്റാമിൻ ഡി ലഭിക്കും. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, ഓറഞ്ച്, സോയ മിൽക്ക്, കൂൺ, ഓട്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിറ്റാമൻ ഡി ലഭിക്കും.

വിറ്റാമിൻ ഇ: ചർമ്മത്തിൽ ജലാംശം നിലനിർത്താനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്ന ഒരു അത്യാവശ്യ വിറ്റാമിനാണിത്. ഇത് വീക്കം കുറയ്ക്കാനും ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കും. വിറ്റാമിൻ ഇയുടെ അഭാവം ചർമ്മത്തിൽ വരൾച്ചയ്ക്കും വിള്ളലുകൾക്കും കാരണമാകും. ചർമ്മത്തിലെ വിള്ളലുകൾ തടയുന്നതിനും കൂടുതൽ കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും വിറ്റാമിൻ ഇ അത്യാവശ്യമാണ്. സൂര്യകാന്തി വിത്തുകൾ, ബദാം, നിലക്കടല, മത്തങ്ങ, കുരുമുളക്, കുങ്കുമപ്പൂവ്, സോയാബീൻ ഓയിൽ എന്നിവയിൽ നിന്ന് വിറ്റാമിൻ ഇ ലഭിക്കും.

ALSO READ: Diabetic Patients: പ്രമേഹരോ​ഗികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

വിറ്റാമിൻ സി: ചർമ്മ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ സി. ഇത് ഒരു ആന്റിഓക്‌സിഡന്റായും കൊളാജൻ ഉൽപാദനത്തിന് അത്യന്താപേക്ഷിതമായും പ്രവർത്തിക്കുന്നു. ഈ വിറ്റാമിന്റെ അഭാവം ചർമ്മത്തിൽ നിന്നുള്ള ജലനഷ്ടം വർധിപ്പിക്കുകയും വരണ്ട ചർമ്മത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പരമാവധി ചർമ്മ സംരക്ഷണ നേട്ടങ്ങൾക്ക്, സിട്രസ് പഴങ്ങൾ, കുരുമുളക്, സ്ട്രോബെറി, ബ്രൊക്കോളി മുതലായ വിറ്റാമൻ സി ധാരാളമായി അടങ്ങിയ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

സിങ്ക്: ശരീരത്തിൽ സിങ്കിന്റെ അളവ് കുറയുന്നത് സോറിയാസിസ്, വരണ്ട തലയോട്ടി, അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കും എക്സിമയ്ക്കും കാരണമാകും. അതിനാൽ, നിങ്ങളുടെ ചർമ്മം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. സിങ്ക് സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ മുത്തുച്ചിപ്പി, ചുവന്ന മാംസം, കോഴിയിറച്ചി, ലോബ്സ്റ്റേഴ്സ്, ബീൻസ്, നട്സ് തുടങ്ങിയവ ഉൾപ്പെടുന്നു.

ചർമ്മത്തിന്റെ പോഷണത്തിനും ആരോഗ്യത്തിനും ശരീരത്തിന് എല്ലായ്‌പ്പോഴും സമീകൃതാഹാരം ആവശ്യമാണ്. അതിനാൽ, നിങ്ങൾ എല്ലായ്‌പ്പോഴും ശരിയായ ഭക്ഷണക്രമം സ്വീകരിക്കുകയും വിറ്റാമിനുകളുടെ കുറവ് നികത്താൻ സഹായിക്കുന്ന ഭക്ഷണ സപ്ലിമെന്റുകളെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News