ഇതാണ് ആത്മവിശ്വാസം!! 101-ാം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച് മങ്കമ്മ

COVID 19 മഹാമാരിയില്‍ നിന്നും വിമുക്തി നേടിയ തമിഴ്നാട് സ്വദേശിനിയായ നൂറ്റൊന്നു വയസുകാരിയുടെ വാര്‍ത്ത വൈറലാകുന്നു. 

Last Updated : Jul 26, 2020, 05:52 PM IST
  • നൂറ്റിയൊന്നാം വയസിലും ഈ രോഗത്തെ നേരിടാനകുമെന്ന ആത്മവിശ്വസന്‍ മങ്കമ്മയ്ക്ക് ഉണ്ടായിരുന്നതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാം പറഞ്ഞു.
ഇതാണ് ആത്മവിശ്വാസം!! 101-ാം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച് മങ്കമ്മ

തിരുപ്പതി: COVID 19 മഹാമാരിയില്‍ നിന്നും വിമുക്തി നേടിയ തമിഴ്നാട് സ്വദേശിനിയായ നൂറ്റൊന്നു വയസുകാരിയുടെ വാര്‍ത്ത വൈറലാകുന്നു. 

തമിഴ്നാട് തിരുപ്പതി സ്വദേശിനിയായ മങ്കമ്മയാണ് രോഗ വിമുക്തി നേടിയത്. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ശ്രീ പദ്മാവതി വിമന്‍സ് ആശുപത്രിയിലാണ് മങ്കമ്മ കൊറോണ വൈറസിന് ചികിത്സ തേടിയത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കൊറോണ വൈറസുണ്ടെന്നു സ്ഥിരീകരിച്ച ഇവര്‍ക്ക് പ്രായം ഏറിയതിനാല്‍ മികച്ച പരിചരണമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. 

COVID 19 രോഗവിമുക്തയായി, സന്തോഷം പങ്കുവച്ച് 100 വയസുകാരി

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ അങ്ങനെ എല്ലാവരുടെയും ഒരു കണ്ണ് ഇപ്പോഴും മങ്കമ്മയ്ക്ക് മേലുണ്ടായിരുന്നു. നൂറ്റിയൊന്നാം വയസിലും ഈ രോഗത്തെ നേരിടാനകുമെന്ന ആത്മവിശ്വസന്‍ മങ്കമ്മയ്ക്ക് ഉണ്ടായിരുന്നതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാം പറഞ്ഞു. 

ചികിത്സയോട്‌ പൂര്‍ണമായ സഹകരണമാണ് മങ്കമ്മയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എസ്.വി.എം.എസ് ഡയറക്ടര്‍ ഡോ.ബി.വെങ്കമ്മയ്ക്കും ആശുപത്രി ജീവനക്കാര്‍ക്കും മങ്കമ്മയുടെ കുടുംബം നന്ദി അറിയിച്ചു.

Trending News