Early Dinner: രാത്രി ഭക്ഷണം നേരത്തെയാകാം, ആരോഗ്യഗുണങ്ങൾ ഏറെ

Early Dinner Benefits:  ആരോഗ്യവിദ്ഗധര്‍ പറയുന്നത് 7 മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ്. ഇത്തരത്തില്‍ വൈകിട്ട് 7 മണിയ്ക്ക് മുന്‍പായി അത്താഴം ശീലമാക്കിയാല്‍ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളും ഏറെയാണ്‌ 

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 08:04 PM IST
  • പഠനങ്ങള്‍ പറയുന്നതനുസരിച്ച് വൈകി അത്താഴം കഴിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.
Early Dinner: രാത്രി ഭക്ഷണം നേരത്തെയാകാം, ആരോഗ്യഗുണങ്ങൾ ഏറെ

Early Dinner Benefits: രാത്രിയിലെ ഭക്ഷണം, അത്താഴം ഏറെ വൈകി കഴിയ്ക്കുന്ന ശീലമുള്ളവരാണ് പലരും. പ്രത്യേകിച്ചും 8 മണി കഴിഞ്ഞ്. എന്നാല്‍ ചിലരാകട്ടെ, രാത്രി 10 മണിയ്ക്ക് ശേഷമാണ് അത്താഴം കഴിയ്ക്കുന്നത്. വൈകി അത്താഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമല്ലെന്നു മാത്രമല്ല, ഇത്തരം ശീലം വരുത്തി വയ്ക്കുന്ന അപകടങ്ങളും  ചെറുതല്ല. 

Also Read:  Cycling Health Benefits: സൈക്കിള്‍ ചവിട്ടാം, പൊണ്ണത്തടി കുറയ്ക്കാം, ഉന്മേഷവും നേടാം 

പഠനങ്ങള്‍ പറയുന്നതനുസരിച്ച് വൈകി അത്താഴം കഴിയ്ക്കുന്നത്  പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. ആരോഗ്യവിദ്ഗധര്‍ പറയുന്നത് 7 മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ്. ഇത്തരത്തില്‍ വൈകിട്ട് 7 മണിയ്ക്ക് മുന്‍പായി അത്താഴം ശീലമാക്കിയാല്‍ ലഭിക്കുന്ന  ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അറിയാം .... 

Also Read:  Optical Illusion: ഈ ചിത്രത്തില്‍ 4 മൃഗങ്ങള്‍ മറഞ്ഞിരിപ്പുണ്ട്, 5 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ? 

രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നതിന്‍റെ പ്രയോജനങ്ങൾ

1. നേരത്തെ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരാൾക്ക് നല്ല ഉറക്കം ലഭിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ, ക്ഷീണം അകറ്റാൻ മാത്രമല്ല, കൂടുതൽ സമയം ഉറങ്ങാനും സാധിക്കും. ഇത് അടുത്ത ദിവസം ആ വ്യക്തിക്ക് കൂടുതല്‍ ഉന്മേഷം നല്‍കും. 

2. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്താഴം നേരത്തെ കഴിയ്ക്കണം. നേരത്തെ ഭക്ഷണം കഴിക്കുകയും അതിനുശേഷം കുറച്ച് നടക്കുകയും ചെയ്യുന്നത് ഭക്ഷണം ദഹിക്കാൻ ഏറെ സഹായകമാവും. 

3. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ചിലർക്ക് മലബന്ധം എന്ന പ്രശ്‌നമുണ്ടാകാം. ഭക്ഷണം നേരത്തെ കഴിച്ചാൽ മലബന്ധം എന്ന പ്രശ്‌നത്തിനൊപ്പം വയറ്റിലെ എരിച്ചില്‍ എന്ന പ്രശ്‌നത്തിൽ നിന്നും ആശ്വാസം ലഭിക്കും.

4.  രാത്രി നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ, വ്യക്തിയുടെ ശരീരത്തിൽ ഊർജ്ജം നിലനിൽക്കും. മനസും ശരീരവും ഊര്‍ജ്ജസ്വലമായി നിലനില്‍ക്കും. 

5. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. മറുവശത്ത്, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും.

6.  രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ചിലർക്ക് പലപ്പോഴും നെഞ്ചെരിച്ചിൽ എന്ന പ്രശ്നം നേരിടേണ്ടിവരാറുണ്ട്. ഈ പ്രശ്നം അസിഡിറ്റി മൂലമാകാം. അത്തരമൊരു സാഹചര്യത്തിൽ, നേരത്തെ ഭക്ഷണം കഴിയ്ക്കുന്നത്‌ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും.

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരാൾ രാത്രി ഉറങ്ങുന്നതിന് ഏകദേശം 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണം. അതായത്, ഒരാൾ 10 മണിക്ക് ഉറങ്ങാൻ പോകുകയാണെങ്കിൽ, ആ വ്യക്തിക്ക് അത്താഴം കഴിക്കാനുള്ള ശരിയായ സമയം 7:00 മുതൽ 7:30 വരെയാണ്. ഇതിനേക്കാളും വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News