Optical Illusion: ഈ ചിത്രത്തില്‍ 4 മൃഗങ്ങള്‍ മറഞ്ഞിരിപ്പുണ്ട്, 5 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

Optical Illusion:  ചിത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ഈ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 05:05 PM IST
  • ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ് ലഭിക്കുന്നത്.
Optical Illusion: ഈ ചിത്രത്തില്‍ 4 മൃഗങ്ങള്‍ മറഞ്ഞിരിപ്പുണ്ട്, 5 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട ഹോബിയാണ്. ഒരു വിനോദമായി ഇത്തരം ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. 

ഇത്തരം ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌.  

Also Read:  Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം 

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഇത്തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് അനുദിനം എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്... 

Also Read:  Burqa Controversy: ബുര്‍ഖ ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് വിലക്കി, കാമ്പസില്‍ സംഘര്‍ഷം 

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ഈ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.  

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ,  നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ്  ലഭിക്കുന്നത്. അത്തരത്തിലൊരു ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എങ്കിലും ചിത്രവുമായി ബന്ധപ്പെട്ട ചോദ്യം കൂടി അറിയുമ്പോള്‍ ഈ ചിത്രം അല്പം ട്രിക്ക് നിറഞ്ഞതാണ് എന്ന് തോന്നാം..

നിങ്ങള്‍ സ്വയം വെല്ലുവിളിക്കാനും ഒരേ സമയം ആസ്വദിക്കാനുമുള്ള ഒരു വഴി അന്വേഷിക്കുകയാണെങ്കിൽ ഈ ചിത്രം ശ്രദ്ധിക്കൂ.  ഈ ചിത്രത്തില്‍ 4 മൃഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ആ നാല് മൃഗങ്ങളെയും 5 സെക്കൻഡിനുള്ളിൽ കണ്ടെത്തുക. അതാണ് നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങൾക്കായി തയ്യാറാക്കിയ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം  നോക്കാം:  

ഈ ചിത്രം സമുദ്ര  തീരത്തെ ചിത്രീകരിക്കുന്ന ഒരു പെയിന്റിംഗാണ്. മലഞ്ചെരുവിൽ ഒരു ചെറിയ ഗ്രാമമുണ്ട്. ചിത്രത്തിൽ സമുദ്രം ദൃശ്യമാണ്, പശ്ചാത്തലത്തിൽ ചെറിയ കപ്പലുകൾ കടലിൽ സഞ്ചരിക്കുന്നത് കാണാം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തില്‍ നാല് മൃഗങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങൾ ഊഹിച്ചതുപോലെ, ഒളിഞ്ഞിരിക്കുന്ന എല്ലാ മൃഗങ്ങളെയും സമയപരിധിക്കുള്ളിൽ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി...

ഈ ചിത്രത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള സമയ പരിധി 5 സെക്കൻഡാണ്. ചിത്രം ശ്രദ്ധിച്ചു നോക്കൂ... മൃഗങ്ങളെ കാണുവാന്‍ സാധിക്കുന്നുണ്ടോ?  

 ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന മൃഗങ്ങളെ കാണുവാന്‍ സാധിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട, താഴെ തന്നിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ, ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News