Benefits of banana curd: ഈ സമയം തൈരും വാഴപ്പഴവും കഴിക്കുക, ശരീരത്തിന് ലഭിക്കും വളരെയധികം ഗുണങ്ങൾ

Benefits of banana curd: ഇതുവരെ നിങ്ങൾ ആളുകൾ പഴത്തിനൊപ്പം പാൽ കഴിക്കുന്നത് കണ്ടിട്ടുണ്ടാകും അല്ലെ.  എന്നാൽ നിങ്ങൾക്ക് അറിയാമോ പഴത്തിനൊപ്പം തൈര് കഴിക്കുന്നത് (eat curd banana)  ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന്.  അറിയാം അതിന്റെ ഗുണങ്ങൾ..   

Written by - Ajitha Kumari | Last Updated : Jul 29, 2021, 02:24 PM IST
  • പഴത്തിനൊപ്പം പാൽ കഴിക്കുന്നത് നല്ലത്
  • പഴത്തിനൊപ്പം തൈര് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും
  • ശരീരത്തിലെ ഇരുമ്പിന്റെ കുറവ് നിറവേറ്റി ശരീരത്തിന് ഊർജ്ജം നൽകാൻ വാഴപ്പഴത്തിനു കഴിയും
Benefits of banana curd: ഈ സമയം തൈരും വാഴപ്പഴവും കഴിക്കുക, ശരീരത്തിന് ലഭിക്കും വളരെയധികം ഗുണങ്ങൾ

Benefits of banana curd: ഇങ്ങനെയുള്ള നിരവധി കോമ്പിനേഷനുകളുണ്ട് (Foods Combinations) ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. അത്തരമൊരു ഭക്ഷണത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത് അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.   

ഈ ഭക്ഷണ മിശ്രിതം മറ്റൊന്നുമല്ല നമ്മുടെ തൈരും വാഴപ്പഴവുമാണ് (Yogurt and Banana Combination). അതെ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന്  (health) വളരെയധികം നല്ലതാണ്.

Also Read: രാവിലെ വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ അരുത്

ശരീരത്തിലെ ഇരുമ്പിന്റെ കുറവ് നിറവേറ്റി ശരീരത്തിന് ഊർജ്ജം നൽകാൻ വാഴപ്പഴത്തിനു കഴിയും.  അതേസമയം തൈരും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇതിലുള്ള നല്ല ബാക്ടീരിയകൾ ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്തുകയും വയറിലെ പ്രശ്നങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

തൈര്-വാഴപ്പഴം കഴിക്കാനുള്ള സമയം  (what time to eat curd-banana)

വാഴപ്പഴവും തൈരും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തെ പല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് ഡയറ്റ് എക്സ്പെർട്ടായ ഡോ. രഞ്ജന സിംഗ് അഭിപ്രായപ്പെട്ടു.  തൈരിൽ നിറയെ നല്ല ബാക്ടീരിയ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ  ധാരാളമായി കാണപ്പെടുന്നു.

Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..

അതുപോലെ പഴത്തിൽ വിറ്റാമിനുകളും ഇരുമ്പും നാരുകളും  കാണപ്പെടുന്നു.  ഇത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ വാഴപ്പഴവും തൈരും നിങ്ങൾക്ക് ഉൾപ്പെടുത്താണ് കഴിയും. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജം നൽകുന്നു.

തൈരും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതിന്റെ പ്രയോജനം? (benefits of banana curd) 

ഊർജ്ജം ലഭിക്കും

ജോലി ചെയ്യുമ്പോൾ നിങ്ങൾ പെട്ടെന്ന് ക്ഷീണിക്കുന്നുണ്ടെങ്കിൽ  വാഴപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തിൽ വാഴപ്പഴവും തൈരും കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ ശരീരം നല്ല ഊർജ്ജത്തോടെ നിലനിൽക്കുകയും ക്ഷീണം മാറുകയും ചെയ്യും. ശരീരത്തിന് ശക്തിയില്ലായ്മ തോന്നുന്നവർ  ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Also Read: Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?

മലബന്ധത്തിൽ നിന്നുള്ള ആശ്വാസം (relief from constipation)

മലബന്ധത്തിന്റെ പ്രശ്‌നത്താൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ നിങ്ങൾക്ക് പ്രഭാതഭക്ഷണത്തിൽ വാഴപ്പഴവും തൈരും കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മലബന്ധം നീക്കം ചെയ്യുന്നതിനായി പഴത്തിനോടൊപ്പം തൈരിൽ ഉണക്കമുന്തിരിയും ചേർക്കാം.

ഭാരം നിയന്ത്രണത്തിൽ തുടരും (Weight will remain under control)

തൈരിൽ വാഴപ്പഴം ചേർത്ത് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കത്തുന്നു. കാരണം തൈരിലും വാഴപ്പഴത്തിലും നാരുകളുടെ അളവ് വളരെ കൂടുതലാണ്. പ്രഭാതഭക്ഷണത്തിൽ തൈരും വാഴപ്പഴവും കഴിക്കുന്നതിലൂടെ ആമാശയം വളരെസമയം നിറഞ്ഞിരിക്കുന്നത് പോലെ അനുഭവപ്പെടും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Also Read: Karkkidakam 2021: കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാം കർക്കിടക കഞ്ഞി

അസ്ഥികൾ ശക്തമാണ് (bones are strong)

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ തൈരിലെ നല്ല ബാക്ടീരിയകളെ പിന്തുണയ്ക്കുന്നു. ഇത് കാൽസ്യം നന്നായി ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കുന്നു. പ്രഭാതഭക്ഷണത്തിൽ തൈരും വാഴപ്പഴവും കഴിച്ച് അസ്ഥികളെ ശക്തമാക്കാം.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നു (Prevents heart problems)

ഡയറ്റ് എക്സ്പെർട്ടായ ഡോ. രഞ്ജന സിംഗിന്റെ അഭിപ്രായത്തിൽ  തൈരിൽ വാഴപ്പഴം ചേർത്ത് കഴിക്കുന്നത് കൊഴുപ്പ് കത്തുന്നതിലേക്ക് നയിക്കുന്നതായി ഭക്ഷണ വിദഗ്ധ ഡോ. രഞ്ജന സിംഗ് അഭിപ്രായപ്പെട്ടു. ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News