Toronto : പ്രമുഖ ഇലക്ട്രക് വാഹന നിർമാതാക്കളായ Tesla ടെയും Space X ന്റെയും CEO ആയ Elon Musk ന്റെ 17-ാം വയസ്സിലെ Computer Aptitude പരീക്ഷയുടെ മാർക്കാണ് ഇപ്പോൾ Social Media ൽ സംസാര വിഷയം. എലോൺ മസ്ക്കിന് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് കണ്ട് അന്ന് അതിശയിച്ചത് അധ്യാപകരാണെങ്കിൽ ഇന്ന് ഞെട്ടിയിരിക്കുന്നത് സോഷ്യൽ മീഡിയാണ്.
ഏകദേശം 30 ഓളം വർഷം പഴക്കമുള്ള മസ്ക്കിന്റെ മാർക്ക് ലിസ്റ്റ് പുറത്ത് വിട്ടത് മസക്കിന്റെ തന്നെ അമ്മയും പ്രമുഖ കനേഡിയൻ മോഡലുമായ മായെ മസ്ക്കാണ്. മയേ മസ്ക്ക് ട്വിറ്റിറിൽ പങ്കുവെച്ച് മാർക്ക് ലിസ്റ്റിന്റെ ചിത്രം ഇതിനോടകം നിരവധി പേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സിഗ്നലിലേക്ക്
.@elonmusk I found your computer aptitude test from when you were 17. If I remember correctly, they had to retest you because they had never seen such a high score. No wonder you are such a brilliant engineer. #ProudMom pic.twitter.com/7sGxAvLF4r
— Maye Musk (@mayemusk) March 3, 2021
മസ്ക് നേടി അത്രയും സ്കോർ വേറെ ആരും ഇതുവരെ നേടിട്ടില്ലെന്നാണ് മായെ മസ്ക് പറയുന്നത്. കാരണം ഇത്രയും മാർക്ക് എലോൺ മസ്ക് വാങ്ങിയപ്പോൾ സംശയം തോന്നിയ അധികൃതർ വീണ്ടും പരീക്ഷ നടത്തിയെന്നാണ് മായെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ആപ്റ്റിറ്റ്യൂട് ടെസ്റ്റിലെ രണ്ട് ഭാഗങ്ങൾക്കും മസ്കിന് ലഭിച്ചിരിക്കുന്നത് എ പ്ലസ് ഗ്രേഡാണ്.
ALSO READ: Elon Musk: Carbon Dioxide പിടിക്കാൻ ടെക്നോളജിയുണ്ടോ 10 കോടി സമ്മാനം
ദക്ഷിണാഫ്രിക്കയിലെ പ്രെറ്റോറിയ സർവകലാശാലയുടെ മാർക്ക് ലിസ്റ്റാണ് മായെ പുറത്ത് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കാനഡിയിലേക്ക് മസ്ക് പോകുന്നതിന് മുമ്പ് പ്രെറ്റോറിയ യൂണിവേഴ്സിറ്റിയിലായിരുന്നു പഠിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...