ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 07:14 AM IST
  • ആദ്യം തിരഞ്ഞെടുക്കുന്നത് ആരോഗ്യ ഇൻഷുറൻസ് ആയിരിക്കും
  • അതിൽ ഏറ്റവും പ്രധാനമാണ് ഇൻഷുറൻസ് തുക
  • ആരോഗ്യവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും മനസിലാക്കണം
ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇൻഷ്വറൻസ് എടുക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ  ഇൻഷ്വർ ചെയ്ത വസ്തുക്കളെ സാമ്പത്തിക നഷ്ടത്തിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കുന്നതിനായാണ് നാം  ഇൻഷുറൻസ് എടുക്കുന്നത്. ലൈഫ് ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ പലതരത്തലുമുള്ള ഇൻഷ്വറൻസ് പോളിസികൾ എടുക്കാവുന്നതാണ്. പലപ്പോഴും നാം  ആദ്യം തിരഞ്ഞെടുക്കുന്നത്  ആരോഗ്യ ഇൻഷുറൻസ് ആയിരിക്കും.  അതുകൊണ്ടു തന്നെ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

അതിൽ ഏറ്റവും പ്രധാനമാണ് ഇൻഷുറൻസ് തുക. ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, ഒരു വർഷത്തേക്കുള്ള മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്നതിനാൽ തന്നെ വിവേകത്തോടെ മാത്രം തുക തിരഞ്ഞെടുക്കണം. താങ്ങാനാവുന്ന പ്രീമിയം എടുക്കതിനോടൊപ്പം തന്നെ വരുമാന നിലവാരവും നോക്കണം. അതേ സമയം ആരോഗ്യവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും  മനസിലാക്കണം. 

ഇനി ശ്രദ്ധിക്കേണ്ടത് നോ ക്ലെയിം ബോണസാണ്. ക്ലെയിം ഫയൽ ചെയ്യാത്ത എല്ലാ വർഷങ്ങളിലും ഇൻഷുറൻസ് കമ്പനി നൽകുന്ന ഇൻസെന്റീവിനെയാണ് നോ ക്ലെയിം ബോണസ് എന്ന് പറയുന്നത്. ഇൻഷുറൻസ് കമ്പനിയെയും പ്ലാനിനെയും ആശ്രയിച്ച് സാധാരണയായി ഇത് 5 മുതൽ 50% വരെ വരാം. ഇത് നിങ്ങൾക്ക് പോളിസി പുതുക്കുന്ന സമയത്ത് അതിലേക്ക് ചേർക്കാവുന്നതാണ്. 

മറ്റൊന്ന്  രോഗാടിസ്ഥാനത്തിലുള്ള ഇൻഷുറൻസാണ്.  പോളിസിയിലെ ഇൻഷുറൻസ് തുക പരിഗണിക്കാതെ തന്നെ വിവിധ രോഗങ്ങൾക്കുള്ള ക്ലെയിം ഈടാക്കുന്നതാണിത്.  തിരഞ്ഞെടുത്ത രോഗങ്ങൾക്ക് മാത്രമാണോ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.  ആശുപത്രിയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ ആശുപത്രിയിലെ റൂം, ഐസിയു ചാർജുകളുടെ പരിധികൾ നിശ്ചയടിക്കുന്ന പോളിസി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.  ഇവ കൂടാതെ  സൗജന്യ ആരോഗ്യ പരിശോധന തുടങ്ങി അധിക സവിശേഷതകളുള്ള പോളിസികൾ  തെരഞ്ഞെടുക്കാനും ശ്രദ്ധിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News