Kuwait News: മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

Kuwait News: എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

Written by - Ajitha Kumari | Last Updated : Jan 9, 2025, 11:19 PM IST
  • മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ
  • 152 പേരാണ് താമസ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായത്
  • മദ്യം കൈവശം വച്ചതിന് ഏഴ് പേരെയും പിടികൂടിയിട്ടുണ്ട്
Kuwait News: മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ട്രാഫിക് ക്യാമ്പയിനുകൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പോലീസ് കര്‍ശനമായി തുടരുകയാണ്.

Add Zee News as a Preferred Source

Also Read: സൗദിയിൽ ഹീറ്ററിൽ നിന്നും തീപടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് ദാരുണാന്ത്യം

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് റഫർ ചെയ്യുകയും മറ്റ് 35 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 152 പേരാണ് താമസ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായത്. മദ്യം കൈവശം വച്ചതിന് ഏഴ് പേരെയും പിടികൂടിയിട്ടുണ്ട്.

Also Read: ഈ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ, അറിയാം!

സിവിൽ കേസുകളിൽ ഉൾപ്പെട്ടെ 67 വാഹനങ്ങളും ഡ്രൈവർമാർ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ആറ് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പട്രോളിം​ഗ് സംഘം 49 പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ നടത്തുകയും ചെയ്തു. ഇനിയും എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News