Fenugreek For White Hair: വിവാഹപ്രായത്തിൽ വെളുത്ത മുടി? പോംവഴിയുണ്ട്

Fenugreek For Premature White Hair:  എല്ലാ പ്രായത്തിലുമുള്ള ആളുകൾ മുടി നരയ്ക്കുക എന്ന പ്രശ്നത്തിന്‍റെ ഇരകളാണ് എങ്കിലും ചെറുപ്രായത്തിൽ തന്നെ മുടി വെളുക്കുന്നത്‌  ടെൻഷൻ, പിരിമുറുക്കം, നാണക്കേട്, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് വഴി തെളിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 02:08 PM IST
  • മുടി കറുപ്പിക്കാൻ വിലകൂടിയ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ല, ചില പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് സ്വാഭാവികമായും വെളുത്ത മുടി വീണ്ടും കറുപ്പിക്കാം.
Fenugreek For White Hair: വിവാഹപ്രായത്തിൽ വെളുത്ത മുടി? പോംവഴിയുണ്ട്

Fenugreek For Premature White Hair: ഇന്നത്തെ കാലത്ത് യുവജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അകാലനര. ചെറുപ്രായത്തില്‍ മുടി നരയ്ക്കുന്നത് ശാരീരികവും മാനസികവുമായ ഏറെ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നു.  ചെറിയ പ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത്  ഇന്ന് വളരെ  സാധാരണമയി മാറിയിരിയ്ക്കുകയാണ്.

Also Read:   Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്? 

എല്ലാ പ്രായത്തിലുമുള്ള ആളുകൾ മുടി നരയ്ക്കുക എന്ന പ്രശ്നത്തിന്‍റെ ഇരകളാണ് എങ്കിലും ചെറുപ്രായത്തിൽ തന്നെ മുടി വെളുക്കുന്നത്‌  ടെൻഷൻ, പിരിമുറുക്കം, നാണക്കേട്, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് വഴി തെളിക്കുന്നു. ചെറു പ്രായത്തില്‍ മുടി നരയ്ക്കുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും അതിന് പരിഹാരം കണ്ടെത്താനും ആളുകള്‍ ശ്രമിക്കാറുണ്ട്.  നരച്ച മുടി കറുപ്പിക്കാന്‍ ഏറ്റവും എളുപ്പവഴി ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്. ഒട്ടുമിക്ക ആളുകളും ഇതാണ് തിരഞ്ഞെടുക്കാറ്. സമയക്കുറവും, എളുപ്പത്തില്‍ പരിഹാരം കാണാമെന്നതും ഒട്ടു മിക്ക ആളുകളെയും ഹെയർ ഡൈ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.  എന്നാല്‍ ഈ ഉത്പന്നങ്ങള്‍ മുടിയ്ക്ക് ദോഷം ചെയ്യും എന്ന കാര്യം വിസ്മരിയ്ക്കരുത്. ഈ അവസരത്തില്‍ പ്രകൃതി ദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ മുടി കറുപ്പിക്കാന്‍ സ്വീകരിയ്ക്കുന്നത് ഉത്തമമാണ്. 

Also Read:  Tuesday Donation: ചൊവ്വാഴ്ച ഈ 5 സാധനങ്ങൾ ദാനം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണമഴ പെയ്യും!! 

 മുടി കറുപ്പിക്കാൻ വിലകൂടിയ ഉൽപ്പന്നങ്ങളുടെ ആവശ്യമില്ല, ചില പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് സ്വാഭാവികമായും വെളുത്ത മുടി വീണ്ടും കറുപ്പിക്കാം. മുടിയുടെ കറുപ്പ് തിരികെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന ആ പ്രകൃതിദത്ത വസ്തു എന്താണെന്ന് അറിയാം 

വെളുത്ത മുടി വീണ്ടും കറുപ്പിക്കാൻ പ്രതിവിധികൾ നിരവധിയാണ്, അതില്‍ പ്രധാനമാണ് ഉലുവ.  

1.  വെളുത്ത മുടി കറുപ്പിക്കാന്‍ ഏറ്റവും ഉത്തമമാണ് ഉലുവ. രാത്രി വെള്ളം നിറച്ച പാത്രത്തിൽ അല്പം ഉലുവ കുതിരാനായി വയ്ക്കുക. അടുത്ത  ദിവസം ഈ ഉലുവ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി നന്നായി മുടിയില്‍ പുരട്ടുക. കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ മുടി നരയ്ക്കുന്നതിന് ശമനം ഉണ്ടാകും.  

2.  പലപ്പോഴും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഉലുവയുടെ ഔഷധഗുണങ്ങൾ. ആരോഗ്യത്തിന് ഏറെ ഉത്തമമായ ഉലുവ  മുടിയ്ക്കും ഏറെ നല്ലതാണ്. നിങ്ങളുടെ വെളുത്ത മുടി വീണ്ടും കറുപ്പിക്കണമെങ്കിൽ അതിന് ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. 2 സ്പൂൺ ഉലുവ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം ആ വെള്ളത്തില്‍ നന്നായി മുടി കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ഗുണകരമാണ്.

3.  മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉലുവ ധാരാളമായി ഉപയോഗിക്കുന്നു. ഉലുവയും ശർക്കരയും  കഴിയ്ക്കുന്നത്‌ മുടി നരയ്ക്കുന്ന പ്രശ്‌നത്തിൽ നിന്ന് പെട്ടെന്ന് മോചനം നല്‍കും. ഇതുകൂടാതെ മുടികൊഴിച്ചിൽ തടയാനും ഉലുവ വളരെ ഫലപ്രദമാണ്.

4.  ഉലുവ പൊടിച്ച് പൊടി തയ്യാറാക്കുക, അതിൽ അല്പം നാരങ്ങ നീര് കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയുടെ വേരുകളിൽ നന്നായി പുരട്ടുക. ഇത് ചെറുപ്രായത്തിൽ മുടി നരയ്ക്കുന്ന പ്രശ്നം ഇല്ലാതാക്കും.

5.  വെളിച്ചെണ്ണ ചർമ്മത്തിനും മുടിക്കും ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, ഉലുവ പൊടിച്ച്  വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടിയാൽ മുടി കറുത്തതായി മാറുമെന്ന് മാത്രമല്ല, മുടി കൊഴിച്ചിൽ, താരൻ എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News