Fruit's health benefits: പഴങ്ങൾ ആരോ​ഗ്യത്തിന് ഉത്തമമാണ്; എന്നാൽ ഈ തെറ്റുകൾ വരുത്തരുത്

Fruits benefits: പഴങ്ങൾ മികച്ച ലഘുഭക്ഷണവും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും മറ്റ് ഘടകങ്ങളുടെയും മികച്ച ഉറവിടവുമാണ്

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 06:01 PM IST
  • ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്
  • പഴങ്ങൾ തനതായ രൂപത്തിലോ ജ്യൂസ് ആയോ കഴിക്കുന്നത് നല്ലതാണ്
  • ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്
Fruit's health benefits: പഴങ്ങൾ ആരോ​ഗ്യത്തിന് ഉത്തമമാണ്; എന്നാൽ ഈ തെറ്റുകൾ വരുത്തരുത്

പഴങ്ങൾ ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണ്, കാരണം അവയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. പഴങ്ങൾ മികച്ച ലഘുഭക്ഷണവും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും മറ്റ് ഘടകങ്ങളുടെയും മികച്ച ഉറവിടവുമാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ തനതായ രൂപത്തിലോ ജ്യൂസ് ആയോ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ചില തെറ്റുകൾ വരാതെ ശ്രദ്ധിച്ചില്ലെങ്കിൽ, പഴങ്ങളുടെ ചില പ്രധാന ഗുണങ്ങൾ നഷ്‌ടമാകും. പഴങ്ങളുടെ ആരോ​ഗ്യ ​ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവ ശരിയായി കഴിക്കേണ്ടതുണ്ട്.

പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട നാല് തെറ്റുകൾ

ഫ്രൂട്ട് കോമ്പിനേഷനുകൾ: മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ പഴങ്ങൾ ദഹിക്കും. എന്നാൽ, മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, അത് ശരീരത്തിൽ വിഷവസ്തുക്കൾ രൂപീകരിക്കപ്പെടുന്നതിന് കാരണമാകും. പഴങ്ങൾക്കൊപ്പം മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുമെന്നതാണ് ഇതിന് കാരണം. ഭാരമേറിയ ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന അത്രയും സമയം പഴങ്ങളും ദഹിക്കാതെയിരിക്കും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് സാധാരണയായി വിഷാംശം ഉണ്ടാകാനും മറ്റ് രോ​ഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ പഴങ്ങൾ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ചേർക്കാതെ കഴിക്കുന്നതാണ് നല്ലത്.

ALSO READ: Winter Wellness: ശൈത്യകാലത്തെ ആരോ​ഗ്യപ്രശ്നങ്ങളെ നേരിടാൻ പ്രകൃതിദത്ത മാ‍​ർ​ഗങ്ങൾ ഇതാ

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത്: ഉറങ്ങാൻ പോകുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. പഴങ്ങൾക്കും ഇത് ബാധകമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഴങ്ങൾ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. കാരണം പഴങ്ങൾ ധാരാളം പഞ്ചസാര പുറത്തുവിടുന്നു, ഇത് ശരീരം വിശ്രമിക്കുമ്പോൾ ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കും. രാത്രിയിൽ, പോഷകങ്ങൾ ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനുമുള്ള നമ്മുടെ കഴിവ് ഗണ്യമായി കുറയുന്നു. കൂടാതെ, രാത്രി വൈകി പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി ലക്ഷണങ്ങൾ ഉണ്ടാക്കും. വൈകുന്നേരത്തെ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കാം. അതിന് ശേഷം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

പഴങ്ങൾ കഴിച്ച് ഉടനടി വെള്ളം കുടിക്കുന്നത്: പലരും പഴങ്ങൾ കഴിച്ചതിന് ശേഷം ഉടൻ തന്നെ വെള്ളം കുടിക്കാറുണ്ട്. പഴങ്ങൾ കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ പിഎച്ച് ലെവൽ അസന്തുലിതമാക്കും. പ്രത്യേകിച്ച് തണ്ണിമത്തൻ, ഷമാം, വെള്ളരി, ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ ഉയർന്ന ജലാംശമുള്ള പഴങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. കാരണം, ധാരാളം ജലാംശമുള്ള പഴത്തിന് നിങ്ങളുടെ വയറിലെ അസിഡിറ്റി കുറയ്ക്കുന്നതിലൂടെ പിഎച്ച് ബാലൻസ് മാറ്റാൻ കഴിയും. വീണ്ടും വെള്ളം കുടിക്കുന്നത് വയറിളക്കമോ കോളറയോ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ALSO READ: Dandruff in winter: തലയോട്ടിയിലെ ചൊറിച്ചിൽ അസഹ്യമായോ? താരനെ അകറ്റാം ഈ പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ

പഴങ്ങളുടെ തൊലി ഉപേക്ഷിക്കുന്നത്: വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് ചില പഴങ്ങളുടെ തൊലികൾ. ഉദാഹരണത്തിന്, ആപ്പിളിന്റെ തൊലിയിൽ നാരുകൾ, വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും അമിതവണ്ണം, കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിൻ സി, എ എന്നിവ സഹായിക്കുമെന്ന് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News