വെജിറ്റേറിയൻസിന് മാത്രമായി ചില പഴങ്ങൾ ; ഇനി പ്രോട്ടീൻ കുറവ് എന്നൊരു പ്രശ്നം ഉണ്ടാവില്ല

പ്രോട്ടീൻ കുറവെന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്രയും പഴങ്ങൾ

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 03:26 PM IST
  • പ്രോട്ടീനിനൊപ്പം വിവിധ പോഷകങ്ങളും കിവിയിൽ ധാരാളമുണ്ട്
  • ഗ്രാം പ്രോട്ടീൻ എങ്കിലും അവക്കാഡോയിലുണ്ട്
  • പഴങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം
വെജിറ്റേറിയൻസിന് മാത്രമായി ചില  പഴങ്ങൾ ; ഇനി പ്രോട്ടീൻ കുറവ് എന്നൊരു പ്രശ്നം ഉണ്ടാവില്ല

ഇറച്ചി,  മുട്ട, മീൻ പ്രോട്ടീൻ ഏറ്റവും അധികം ഇവയിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ മാസാഹാരം കഴിക്കാത്തവർക്ക് എങ്ങിനെ പ്രോട്ടീൻ കൂടുതലയാി ലഭിക്കും എന്നത് ചോദ്യമാണ്. അതാണ് ഇനി പറയുന്നത് വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്ക് ഇത്തരം പ്രശ്നങ്ങൾ മറി കടക്കാൻ ചില പഴങ്ങൾ കഴിക്കാം ഇവ  പ്രോട്ടീൻ കുറവിൻറെ പ്രശ്നങ്ങളെ മറി കടക്കും.

കിവി

2.1 ഗ്രാമാണ് കിവിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ അളവ്. വൈറ്റമിൻ സിയുടെ കലവറ തന്നെയാണ് കിവി. പ്രോട്ടീനിനൊപ്പം വിവിധ പോഷകങ്ങളും കിവിയിൽ ധാരാളമുണ്ട്.

അവോക്കാഡോ 

പ്രോട്ടീൻ സമ്പുഷ്ടമായ ഒരു പഴം കൂടിയാണ് അവോക്കാഡോ . ഏകദേശം 4 ഗ്രാം പ്രോട്ടീൻ എങ്കിലും അവക്കാഡോയിലുണ്ട്. പോഷകങ്ങൾ വേറെയും. മികച്ച ആരോഗ്യ പരിപാലനത്തിന് അവക്കാഡോയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പേരക്ക

ഏകദേശം 4.2 ഗ്രാം പ്രോട്ടീനാണ് പേരക്കയിൽ അടങ്ങിയിരിക്കുന്നത്. ഇതിനെ അപേക്ഷിച്ച് മറ്റ് പഴങ്ങളിൽ പ്രോട്ടീൻ കൂടുതലാണ്. എന്നാൽ വൈറ്റമിൻ സി പേരക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന പഴങ്ങളിൽ ഒന്നാണ് പേരക്ക.  പേരക്ക കൊണ്ട് സ്മൂത്തിയോ, നല്ല ജ്യൂസോ ഉണ്ടാക്കി കഴിക്കാം.

ബ്ലാക്ക്‌ബെറി 

പ്രോട്ടീൻ സമ്പന്നമായ പഴങ്ങളിൽ ഒന്നാണ് ബ്ലാക്ക്‌ബെറി . ആൻറി ഓക്സിഡൻറുകൾക്കൊപ്പം, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ കാണപ്പെടുന്നു, ശരീരത്തിൽ സംഭവിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ബ്ലാക്ക് ബെറി ഇല്ലാതാക്കുന്നു.

ഓറഞ്ച് 

മാർക്കറ്റിൽ കിട്ടാൻ പാടില്ലാത്തതും മിക്കവർക്കും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് ഒാറഞ്ച്. ഓറഞ്ചിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. വെറുതെ കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം എന്നാണ് പ്രത്യേകത.  നല്ല ഓറഞ്ച്  തന്നെ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News