Ginger Health Benefits: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം; തൊണ്ടവേദന അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കാം

Throat pain home remedies: തൊണ്ടവേദന ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിൽ ഇഞ്ചി വളരെ ​ഫലപ്രദമായ ഒരു സു​ഗന്ധവ്യഞ്ജനമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 06:32 PM IST
  • വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി
  • പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റാണ് ഇഞ്ചി
  • കൂടാതെ ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്
  • തൊണ്ടവേദന ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിൽ ഇഞ്ചി വളരെ ​ഫലപ്രദമായ ഒരു സു​ഗന്ധവ്യഞ്ജനമാണ്
Ginger Health Benefits: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം; തൊണ്ടവേദന അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കാം

ലോകമെമ്പാടും നൂറ്റാണ്ടുകളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റാണ് ഇഞ്ചി. കൂടാതെ ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. തൊണ്ടവേദന ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിൽ ഇഞ്ചി വളരെ ​ഫലപ്രദമായ ഒരു സു​ഗന്ധവ്യഞ്ജനമാണ്.

ഇഞ്ചി ചായ: തൊണ്ടവേദന ശമിപ്പിക്കാൻ ഇഞ്ചി ഉപയോഗിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ഇഞ്ചി ചായ കുടിക്കുക എന്നതാണ് ഒരു മാർ​ഗം. ഇഞ്ചി ചായ ഉണ്ടാക്കാൻ, ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് അരിഞ്ഞ് ഒരു കപ്പിൽ ഇടുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. ഇത് കുറച്ച് മിനിറ്റ് വയ്ക്കുക. കൂടുതൽ രുചിക്കായി അൽപം തേനോ നാരങ്ങ നീരോ ചേർക്കുക. ചെറുചൂടോടെ ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ടയിലെ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.

ALSO READ: Pumpkin juice: എത്ര ശ്രമിച്ചിട്ടും തടി കുറയ്ക്കാൻ സാധിക്കുന്നില്ലേ... ഈ ജ്യൂസ് കുടിച്ചുനോക്കൂ..

ഇഞ്ചി ചതച്ചിട്ട വെള്ളം കൊണ്ട് ​ഗാർ​ഗിൾ ചെയ്യുക: ചെറിയ കഷ്ണം ഇഞ്ചി ചതച്ച് ചൂടുവെള്ളത്തിൽ ഇടുക. അൽപ്പനേരം വച്ചതിന് ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ​ഗാർ​ഗിൾ ചെയ്യുകയോ മൗത്ത് വാഷായി ഉപയോ​ഗിക്കുകയോ ചെയ്യാം.

ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുക: നിങ്ങളുടെ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതും തൊണ്ടവേദന കുറയ്ക്കാനും തൊണ്ടയിലെ വീക്കം കുറയ്ക്കാനും സഹായിക്കും. തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സൂപ്പുകളിലോ മറ്റ് വിഭവങ്ങളിലോ ചെറിയ അളവിൽ ഇഞ്ചി അരച്ച് ചേർക്കുക. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ദിവസം മുഴുവൻ കുടിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം പകരും.

ഇഞ്ചി കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും ചില മരുന്നുകളുമായി ഇഞ്ചി വിരുദ്ധ ​​ഗുണം ഉണ്ടാക്കും. ചില രോ​ഗാവസ്ഥകൾക്ക് മരുന്നു കഴിക്കുന്നവർക്ക് ഇഞ്ചി അനുയോജ്യമാകണമെന്നില്ല. ഗർഭിണികൾ, രക്തസ്രാവ വൈകല്യങ്ങളുടെ ചരിത്രമുള്ളവർ, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർ തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കാൻ ഇഞ്ചി ഉപയോ​ഗിക്കുന്നതിന് മുൻപ് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

ALSO READ: Detoxifying remedies: നിങ്ങൾ അമിതമായി പുകവലിക്കുന്നവരാണോ? ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്യണം

തൊണ്ടവേദന ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്തവും ഫലപ്രദവുമായ മാർ​ഗമാണ് ഇഞ്ചി. നിങ്ങൾ ഇഞ്ചി ചായ കുടിക്കുകയോ, ഇഞ്ചി വെള്ളം ഉപയോ​ഗിച്ച് ​ഗാർ​ഗിൾ ചെയ്യുകയോ, അല്ലെങ്കിൽ ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തൊണ്ടയിലെ വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും കഴിയും. എന്നാൽ, ഇഞ്ചി മിതമായി ഉപയോ​ഗിക്കുന്നുവെന്ന് ഉറപ്പാക്കുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News