Green cabbage: കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണം ഇതാണ്

Health benefits of cabbage: കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തെ നിരവധി രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 10:50 AM IST
  • കാബേജിൽ വിറ്റാമിൻ സി കാണപ്പെടുന്നു
  • വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമായി കണക്കാക്കപ്പെടുന്നു
  • ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല അണുബാധകളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും
Green cabbage: കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണം ഇതാണ്

പച്ചക്കറികൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. അത്തരത്തിൽ ​ഗുണകരമായ പച്ചക്കറികളിൽ ഒന്നാണ് കാബേജ്. കാബേജ് ഉപയോ​ഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാബേജ് പല നിറങ്ങളിലും ലഭ്യമാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തെ നിരവധി രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണ് കാബേജ്. കാബേജ് കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും കാബേജ് മികച്ചതാണ്. കാബേജ് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പ്രതിരോധശേഷി: കാബേജിൽ വിറ്റാമിൻ സി കാണപ്പെടുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമായി കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല അണുബാധകളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

ALSO READ: Vegan Diet: വീ​ഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ദഹനം മികച്ചതാക്കുന്നു: ദഹനപ്രശ്നത്താൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ, കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രുചിയ്‌ക്കൊപ്പം ദഹനത്തിനും ഇത് മികച്ചതാണ്. കാബേജിൽ ഫൈബർ, ആന്തോസയാനിൻ, പോളിഫെനോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ മികച്ചതാക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കാബേജിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അധികം വിശപ്പുണ്ടാകാതിരിക്കാൻ സഹായിക്കും. അതിനാൽ, ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തിയാൽ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും.

ALSO READ: Gastric Cancer: വിവിധ തരത്തിലുള്ള ആമാശയ കാൻസറുകളും ലക്ഷണങ്ങളും

ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നു: കാബേജിലെ ആന്തോസയാനിൻ പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളുണ്ട്. ഇത് കാർഡിയാക് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

പ്രമേഹം: പ്രമേഹ രോഗികൾക്ക് കാബേജ് ഗുണം ചെയ്യും. ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താനും ഇൻസുലിൻ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ആന്റിഹൈപ്പർ ഗ്ലൈസെമിക് പ്രഭാവം കാബേജ് സത്തിൽ ഉണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News