Headache: ഉറക്കം ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഡോക്ടറെ കാണാന്‍ ഇനി വൈകരുത്!

Morning Headache: മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിൽ തലവേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 11:55 AM IST
  • രാത്രിയിൽ ശരിയായ രീതിയിൽ ഉറങ്ങാതിരുന്നാൽ അത് തലവേദനയ്ക്ക് കാരണമാകും.
  • കഴുത്തിലെ ഞരമ്പുകൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദവും തലവേദനയ്ക്ക് കാരണമാകും.
  • കഴുത്ത് വേദന മൂലമുണ്ടാകുന്നവയെ സെർവികോജെനിക് തലവേ​ദന എന്ന് വിളിക്കുന്നു.
Headache: ഉറക്കം ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഡോക്ടറെ കാണാന്‍ ഇനി വൈകരുത്!

നിങ്ങളുടെ ദിവസം തുടങ്ങുന്നത് തലവേദനയോടെയാണോ? കണ്ണ് തുറക്കുമ്പോൾ തന്നെ തലയ്ക്ക് ഭാരവും കഴുത്തിന് കാഠിന്യവും അനുഭവപ്പെടുന്നുണ്ടോ? ഉണർന്നാൽ ഉടൻ ഓക്കാനമോ ഛർദ്ദിയോ അനുഭവപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്  എന്നാണെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ നിങ്ങൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട് എന്നാണ് അർത്ഥം. 

എന്തുകൊണ്ടാണ് നിങ്ങൾക്ക് രാവിലെ തലവേദന അനുഭവപ്പെടുന്നത്?

വിട്ടുമാറാത്ത കഴുത്ത് വേദന അനുഭവിക്കുന്ന ആളുകൾക്ക് രാവിലെ തലവേദനയും ഉണ്ടാകാറുണ്ട്. രാത്രിയിൽ ശരിയായ രീതിയിൽ ഉറങ്ങാതിരിക്കുക, കഴുത്തിലെ ഞരമ്പുകൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദം എന്നിവയും തലവേദനയ്ക്ക് കാരണമാകും. കഴുത്ത് വേദന മൂലമുണ്ടാകുന്നവയെ സെർവികോജെനിക് തലവേ​ദന എന്ന് വിളിക്കുന്നു. അതിരാവിലെ അനുഭവപ്പെടുന്ന തലവേദനയെ അവഗണിക്കരുത്. അല്ലാത്തപക്ഷം, കാലക്രമേണ ഈ വേദന കഴുത്തിലേക്കും പിന്നീട് തോളിലേക്കും വ്യാപിക്കുകയും കഴുത്തിൽ കാഠിന്യം അനുഭവപ്പെടുകയും ചെയ്യും. ‌

ALSO READ: ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ കഴിക്കരുത്

ഇടയ്ക്കിടെ തലവേദന?

താഴെ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വേദനകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള വേദന നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നതിന് പകരം എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. 

- എല്ലാ ദിവസവും രാവിലെ തലവേദന 
- രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പുള്ള തലവേദന 
- 15 മുതൽ 30 മിനിറ്റുകൾക്കുള്ളിൽ പെട്ടെന്നുണ്ടാകുന്ന തലവേദന
- തലയുടെ ഒരു വശത്ത് അല്ലെങ്കിൽ മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന

തലവേദനയുണ്ടാകാനുള്ള കാരണങ്ങൾ

ദിവസത്തിൽ ഒരിക്കൽ തലവേദന ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ടാകാം. എന്നാൽ തലവേദന അനുഭവപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് മാനസിക സമ്മർദ്ദം. അതിനാൽ സ്വയം സമ്മർദ്ദം ഒഴിവാക്കുന്നതിന് ദിവസവും വ്യായാമം, നടത്തം, ധ്യാനം, യോ​ഗ എന്നിവ വളരെ പ്രധാനമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News