വേനൽക്കാലത്ത് കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. നല്ല ചൂടുള്ള സമയത്ത് കരിക്കിൻ വെള്ളം കുടിക്കാൻ ഏവർക്കും ഇഷ്ടമാണ് താനും. ഒട്ടും പഞ്ചസാര ചേർക്കാത്ത നല്ല മധുരമുള്ള പാനീയമാണെന്നത് തന്നെയാണ് കരിക്കിൻ വെള്ളത്തിന് പ്രിയമേറാൻ കാരണവും. കൂടാതെ ഇതിൽ ധാരാളം ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും മിനറലുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ നിർജ്ജലീകരണം ഒഴിവാക്കാൻ കരിക്കിൻ വെള്ളം സഹായിക്കുകയും ചെയ്യും.
കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
കരിക്കിൻ വെള്ളത്തിൽ 94 ശതമാനം വെള്ളവും വളരെ കുറച്ച് ഫാറ്റുമാണ് അടങ്ങിയിട്ടുള്ളത്. ഒരു കപ്പ് (240 ml) കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ അളവുകൾ ഇങ്ങനെയാണ്
കാർബോഹൈഡ്രേറ്റ്സ്: 15 ഗ്രാം
പഞ്ചസാര: 8 ഗ്രാം
കാൽസ്യം: പ്രതിദിനം ആവശ്യമായതിന്റെ 4%
മഗ്നീഷ്യം: പ്രതിദിനം ആവശ്യമായതിന്റെ 4%
ഫോസ്ഫറസ്: പ്രതിദിനം ആവശ്യമായതിന്റെ 2%
പൊട്ടാസ്യം: പ്രതിദിനം ആവശ്യമായതിന്റെ 15%
പ്രമേഹം കുറയ്ക്കും
കരിക്കിൻ വെള്ളത്തിന് പ്രമേഹം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2015 ൽ എലികളിൽ നടത്തിയ ഒരു പഠനത്തിൽ മറ്റ് ചികിത്സകളെക്കാൾ പ്രമേഹത്തിന് കരിക്കിൻ വെള്ളം നൽകി കൊണ്ട് നടത്തിയ ചികിത്സ വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. 2021 ൽ നടത്തിയ മറ്റൊരു പഠനത്തിലും ഈ വിവരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ മനുഷ്യരിൽ ഇതുവരെ പഠനം നടത്തിയിട്ടില്ല. അതിന് ശേഷം മാത്രമേ പഠനം എത്രത്തോളം പ്രാവർത്തികം ആകുമെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
ദഹനത്തിന് സഹായിക്കും
കരിക്കിൻ വെള്ളത്തിൽ ധാരാളം ഫൈബറുകളും, മാഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന പ്രശ്‍നങ്ങൾ ഒഴിവാക്കാൻ സഹായി സഹായിക്കുകയും, ദഹനം എളുപ്പം ആക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും കരിക്കിൻ വെള്ളം സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കും
കരിക്കിൻ വെള്ളത്തിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടാതെ ചർമ്മത്തിൽ ചുളുവുകൾ വരാതിരിക്കാനും, ജലാംശം വർധിപ്പിക്കാനും കരിക്കിൻ വെള്ളം സഹായിക്കും.
ഹൃദയരോഗ്യം
കരിക്കിൻ വെള്ളത്തിൽ വൻ തോതിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്ഥിരമായി കരിക്കിൻ വെള്ളം കുടിച്ചാൽ സ്‌ട്രോക്കും ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത കുറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...