Sugarcane Juice: കരിമ്പ് ജ്യൂസ് കുടിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

Health Benefits Of Sugar Cane Juice: കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും മലബന്ധം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. കരിമ്പിൽ ആന്റി ഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 09:11 AM IST
  • കരിമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു
  • കരിമ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു
Sugarcane Juice: കരിമ്പ് ജ്യൂസ് കുടിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ളതാണ് കരിമ്പ്. കരിമ്പ് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നു. കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും മലബന്ധം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. കരിമ്പിൽ ആന്റി ഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നു.

കരിമ്പ് ജ്യൂസ് ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. കരിമ്പിലെ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു, താരൻ എന്നിവ തടയാനും ചർമ്മത്തെ മിനുസമുള്ളതാക്കാനും സഹായിക്കുന്നു.

ചില തരം കാൻസറുകളെ ചെറുക്കാനും കരിമ്പ് ജ്യൂസ് സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയി‍ഡുകൾ ആണ് ഇതിന് സഹായിക്കുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം എന്നിവയെ ചെറുക്കാൻ കരിമ്പ് ജ്യൂസ് സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ALSO READ: മഞ്ഞുകാലത്ത് നെയ്യ് നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ

കരിമ്പിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. കരിമ്പ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മൃദുവും തിളക്കവുമുള്ളതാക്കാനും സഹായിക്കുന്നു.

കരിമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു. കരിമ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകങ്ങളാണ് ഇവ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News