ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന്, മാക്രോ ന്യൂട്രിയന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ആവശ്യമാണ്. ശരീരത്തിന് ഒരു നിശ്ചിത പോഷകം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ അത് ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോഴോ പോഷകാഹാരക്കുറവ് ഉണ്ടാകുന്നു. അവശ്യ പോഷകങ്ങളിൽ ഭൂരിഭാഗവും ലഭിക്കുന്നതിന് നാം നമ്മുടെ ഭക്ഷണത്തെ ആശ്രയിക്കണം. കാരണം, നമ്മുടെ ശരീരത്തിന് അവ സൃഷ്ടിക്കാൻ കഴിയില്ല, ഭക്ഷണത്തിൽ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ സമീകൃതാഹാരം കഴിക്കേണ്ടത് നിർണായകമാണ്. മാക്രോ, മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് തടയേണ്ടത് ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് നിർണായകമാണ്. പോഷകങ്ങളുടെ കുറവുകൾ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. ഏറ്റവും സാധാരണമായ പോഷക കുറവുകൾ എന്താണെന്നും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ എന്താണെന്നും അറിയാം.
ഇരുമ്പ്: വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന ഒരു സാധാരണ പോഷകാഹാര കുറവാണ് ഇരുമ്പിന്റെ കുറവ്. അതിനെ എങ്ങനെ മറികടക്കാം? അമരന്ത്, റാഗി, ഉണക്കമുന്തിരി, പയറ്, എള്ള്, ക്രൂസിഫറസ് പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അളവ് വർധിപ്പിക്കുക. ഇരുമ്പ് സ്രോതസ്സുകൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇതിന്റെ ആഗിരണം വർധിപ്പിക്കാൻ സാധിക്കും. കാസ്റ്റ് അയേൺ പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ഇരുമ്പിന്റെ കുറവ് നികത്താൻ സഹായിക്കും.
ALSO READ: Mango Side Effects: മാമ്പഴം രുചികരവും ഗുണപ്രദവും; ഈ തെറ്റുകൾ ഒഴിവാക്കിയാൽ ഇരട്ടി ഗുണം
വിറ്റാമിൻ ബി 12: ശരീരത്തിൽ വിറ്റാമിൻ ബി 12 കുറയുന്നത് വളരെ സാധാരണമാണ്. പ്രത്യേകിച്ച് സസ്യാഹാരികൾ, മുതിർന്നവർ എന്നിവരിൽ വിറ്റാമിൻ ബി 12 കുറവ് അനുഭവപ്പെടാറുണ്ട്. അതിനെ എങ്ങനെ മറികടക്കാം? B12 പാൽ, ക്ലോറെല്ല, തൈര്, ഫ്രഷ് ചീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഭക്ഷണത്തിലൂടെ മാത്രം നിങ്ങളുടെ വിറ്റാമിൻ ബി 12 ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ, വിറ്റാമിൻ ബി 12 സപ്ലിമെന്റ് കഴിക്കുന്നത് ഗുണം ചെയ്യും.
വിറ്റാമിൻ ഡി: നിങ്ങളുടെ ശരീരത്തിൽ ഒരു സ്റ്റിറോയിഡ് ഹോർമോൺ പോലെ പ്രവർത്തിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണിത്.
വിറ്റാമിൻ ഡിയുടെ കുറവ് എങ്ങനെ മറികടക്കാം? സൂര്യപ്രകാശം ഏൽക്കുക, കൂൺ, സാൽമൺ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സന്ദർശിച്ച് ഉപദേശം തേടിയ ശേഷം വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നതും പരിഗണിക്കാം.
അയോഡിൻ: തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിന് കാരണമായേക്കാവുന്ന ഏറ്റവും സാധാരണമായ പോഷക കുറവുകളിലൊന്നാണ് അയോഡിന്റെ കുറവ്. അയോഡിന്റെ കുറവിനെ എങ്ങനെ മറികടക്കാം? നിങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോൾ അയോഡൈസ്ഡ് ഉപ്പ് (അയഡിൻ അടങ്ങിയിട്ടുള്ളത്) ഉപയോഗിക്കുക. തൈര്, പാലുൽപ്പന്നങ്ങൾ, പ്ലം എന്നിവ പോലുള്ള അയോഡിന്റെ സ്വാഭാവിക ഉറവിടങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ എ: വിറ്റാമിൻ എയുടെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച് കാഴ്ചയെയും രോഗപ്രതിരോധ പ്രവർത്തനത്തെയും ബാധിക്കുന്നു. വിറ്റാമിൻ എ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. അതായത്, ആഗിരണത്തിന് ഭക്ഷണ കൊഴുപ്പ് ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ സമീകൃതമായി കഴിക്കുന്നത് ഉറപ്പാക്കുക. വിറ്റാമിൻ എയുടെ കുറവ് എങ്ങനെ മറികടക്കാം? ചെറുപയർ, അമര ഇല, മധുരക്കിഴങ്ങ്, പപ്പായ, മാങ്ങ, എള്ള് എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...