ഓരോ വർഷവും നിരവധി പേരാണ് ഇന്ത്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമൊക്കെ ഇതിന് കാരണമാകാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. നമ്മുടെ ദൈനംദിന ശീലങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
നമ്മുടെ രാജ്യത്ത് കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പലപ്പോഴും ഇത് തന്നെയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതും. എന്നാൽ ദിവസവും ഭക്ഷണത്തിൽ ചില ഡ്രൈ ഫ്രൂട്ടുകൾ ഉൾപ്പെടുത്തുന്നത് ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും. അതെ സമയം അമിതമായാൽ അമൃതും വിഷമെന്നത് പോലെ തന്നെയാണ് ഈ കാര്യവും അധികം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.
ALSO READ: ഈ ശീലങ്ങളോട് 'നോ' പറയാം; ഇവ നിങ്ങളെ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കും
വാൾനട്ട്
ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വാൾനട്ടിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അതിൽ പ്രധാനം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുമെന്നതാണ്. കൂടാതെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ശരീരത്തെ പോഷകാഹാര കുറവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. സ്റ്റിറോളുകളും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും വാൾനട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും
കൂടാതെ വാൾനട്ടിൽ ധാരാളം ലിനോലെനിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കുറയുന്നതോടെ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യും. കൂടാതെ വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ദിനംപ്രതി ആവശ്യമായ ഒമേഗ -3, ഒമേഗ 6 ഫാറ്റി ആസിഡുകൾ ലഭിക്കുകയും ചെയ്യും.
വാൾനട്ട് അധികം കഴിക്കുകയും അരുത്
വാൾനട്ട് ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഫലവര്ഗം തന്നെയാണ്. എന്നാൽ അതും അധികം കഴിക്കാൻ പാടില്ല. ആരോഗ്യ കൂറവുള്ളവർക്ക് ഒരു ദിവസം 10 മുതൽ 12 വരെ വാൾനട്ടുകൾ കഴിക്കാം. അതേസമയം ആരോഗ്യവാനായ ഒരാൾക്ക് കഴിക്കാവുംമ വാൾനട്ടുകളുടെ എണ്ണവും 6 മുതൽ 7 എണ്ണം വരെയാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗം ഉള്ളവർ ഒരു ദിവസം 2 മുതൽ 4 വാൽനട്ടുകൾ മാത്രമേ കഴിക്കാൻ പാടുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...