Heart Diseases: മുറിവും ചതവും ഇല്ലാതെ കാലിൽ വീക്കമുണ്ടോ; അവ​ഗണിക്കരുത് ഈ രോ​ഗലക്ഷണത്തെ

Heart Diseases: പെരിഫറൽ എഡിമയെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണം കൂടിയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 01:11 PM IST
  • ശരീര കോശങ്ങൾക്കുള്ളിൽ അധിക ദ്രാവകം ശേഖരിക്കപ്പെട്ട് വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് എഡിമ
  • ലിവർ സിറോസിസ്, ചർമ്മത്തിലെ അണുബാധ, ഹൃദ്രോ​ഗങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലം, വൃക്ക തകരാറുകൾ തുടങ്ങിയവ മൂലം എഡിമ ഉണ്ടാകാം
  • എന്നാൽ എഡിമ ഒരു രോഗമല്ല, അതൊരു ലക്ഷണം മാത്രമാണ്
Heart Diseases: മുറിവും ചതവും ഇല്ലാതെ കാലിൽ വീക്കമുണ്ടോ; അവ​ഗണിക്കരുത് ഈ രോ​ഗലക്ഷണത്തെ

ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുന്ന അവസ്ഥ ഉൾപ്പെടെ നിരവധി കാരണങ്ങളാണ് ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഈ അവസ്ഥ ചികിത്സിച്ച് മാറ്റാവുന്നതാണെങ്കിലും ചിലപ്പോൾ ഇത് മാരകമായേക്കാം. നിശബ്ദ കൊലയാളികൾ എന്നാണ് ഹൃദ്രോഗങ്ങൾ അറിയപ്പെടുന്നത്. മിക്കപ്പോഴും രോ​ഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയോ ലക്ഷണങ്ങൾ വൈകി പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതാണ് ഹൃദ്രോ​ഗങ്ങളെ കൂടുതൽ അപകടമുള്ളതാക്കുന്നത്. ചിലപ്പോൾ ഹൃദ്രോ​ഗത്തിന്റെ ഭാ​ഗമായി ചില രോ​ഗലക്ഷണങ്ങൾ ശരീരം പ്രകടമാക്കും. അത്തരം ഒരു അടയാളമാണ് വീർത്ത കണങ്കാൽ. വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ് വീർത്ത കണങ്കാൽ. ആരോ​ഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുറിവുകളോ ചതവുകളോ ഇല്ലാതെ കണങ്കാലിൽ നീരുണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. വീർത്ത കണങ്കാൽ വളരെ നേർത്തായിരിക്കും കാണപ്പെടുക. അമർത്തുമ്പോൾ വിരൽ താഴ്ന്ന് പോകും. ചർമ്മം സാധാരണ നിലയിലേക്ക് മടങ്ങിവരില്ല. പെരിഫറൽ എഡിമയെന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണം കൂടിയാണ്.

എന്താണ് പെരിഫറൽ എഡിമ?

ശരീര കോശങ്ങൾക്കുള്ളിൽ അധിക ദ്രാവകം ശേഖരിക്കപ്പെട്ട് വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് എഡിമ. ലിവർ സിറോസിസ്, ചർമ്മത്തിലെ അണുബാധ, ഹൃദ്രോ​ഗങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലം, വൃക്ക തകരാറുകൾ തുടങ്ങിയവ മൂലം എഡിമ ഉണ്ടാകാം. എന്നാൽ, എഡിമ ഒരു രോഗമല്ല. അതൊരു ലക്ഷണം മാത്രമാണ്. ചിലരിൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. ടിഷ്യുവിനുള്ളിലെ ദ്രാവക ശേഖരണത്തിന്റെ വർധനവാണ് സാധാരണയായി ഈ വീക്കത്തിന് കാരണമാകുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗമോ വൃക്കരോഗമോ പെരിഫറൽ എഡിമയ്ക്ക് കാരണമാകും.

ALSO READ: Pets care in Monsoon: മഴക്കാലത്ത് വളർത്തുമൃ​ഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തൈറോയ്ഡ് രോഗം, കരൾ രോഗം അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിവയുടെ ചരിത്രമുള്ള ആളുകൾക്ക് പെരിഫറൽ എഡിമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കോർട്ടികോസ്റ്റീറോയിഡുകൾ, ഹൈപ്പർടെൻഷൻ മരുന്നുകൾ, ഹെർബൽ ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. പെരിഫറൽ എഡിമ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണമാണ്. കണങ്കാൽ വീക്കത്തിന് പുറമെ, കൈകളുടെയും മുഖത്തിന്റെയും നീർവീക്കം, ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്തതിന് ശേഷമുള്ള വീക്കം, ചർമ്മത്തിന്റെ നിറവ്യത്യാസം, സന്ധികളിൽ വേദന പെരിഫറൽ എഡിമയുടെ മറ്റ് ലക്ഷണങ്ങളാണ്. അമിതഭാരം, പൊണ്ണത്തടി, ദീർഘനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക, നിരവധി മരുന്നുകൾ ഉപയോ​ഗിക്കുക, ഗർഭധാരണം എന്നീ കാരണങ്ങൾ എഡിമയിലേക്ക് നയിക്കും.

പെരിഫറൽ എഡിമയുടെ ചികിത്സ
പെരിഫറൽ എഡിമയുടെ ചെറിയ അവസ്ഥകൾ സാധാരണയായി വീട്ടിൽ തന്നെ ചികിത്സിക്കാം. വ്യായാമം ആരംഭിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യണം. കാലിൽ നീർ വീക്കമോ മറ്റ് ചർമ്മ പ്രശ്നങ്ങളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടി പരിശോധന നടത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News