രോഗാണുക്കളെ തടയാന്‍ 'ആയുര്‍വേദ സാരി', അവകാശവാദവുമായി മധ്യപ്രദേശ് കൈത്തറി

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന നിര്‍മ്മാണ പ്രക്രിയയിലൂടെ പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ സാരിയില്‍ ചേര്‍ക്കപ്പെടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Last Updated : Aug 15, 2020, 02:15 PM IST
  • 'ആയുര്‍വസ്ത്ര' എന്ന പേരില്‍ മധ്യപ്രദേശ് കൈത്തറി കരകൗശല കോർപ്പറേഷനാണ് സാരികള്‍ തയാറാക്കിയിരിക്കുന്നത്.
  • ഔഷധ ഗുണങ്ങളുള്ള ഈ സാരി പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ വാദം.
  • വിവിധ ഘട്ടങ്ങളിലായി നടക്കുന്ന നിര്‍മ്മാണ പ്രക്രിയയിലൂടെ പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ സാരിയില്‍ ചേര്‍ക്കപ്പെടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
  • കരയാമ്പൂ, ഏലക്ക, ജീരകം, ജാതിക്ക, കറുവപ്പട്ട, കുരുമുളക്, കറുവേപ്പില എന്നിവപൊടിച്ച് 48 മണിക്കൂര്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നു.
രോഗാണുക്കളെ തടയാന്‍ 'ആയുര്‍വേദ സാരി', അവകാശവാദവുമായി മധ്യപ്രദേശ് കൈത്തറി

ആയുര്‍വേദ സാരികള്‍ രോഗാണുക്കളെ തടയുമെന്ന ചെയ്യുമെന്ന അവകാശവാദവുമായി മധ്യപ്രദേശ് കൈത്തറി. 

'ആയുര്‍വസ്ത്ര' എന്ന പേരില്‍ മധ്യപ്രദേശ് (Madhya Pradesh) കൈത്തറി കരകൗശല കോർപ്പറേഷനാണ് സാരികള്‍ തയാറാക്കിയിരിക്കുന്നത്. ഔഷധ ഗുണങ്ങളുള്ള ഈ സാരി പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ വാദം.  വിവിധ ഘട്ടങ്ങളിലായി നടക്കുന്ന നിര്‍മ്മാണ പ്രക്രിയയിലൂടെ പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ സാരിയില്‍ ചേര്‍ക്കപ്പെടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 

ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി -മോദി

കരയാമ്പൂ, ഏലക്ക, ജീരകം, ജാതിക്ക, കറുവപ്പട്ട, കുരുമുളക്, കറുവേപ്പില എന്നിവപൊടിച്ച് 48 മണിക്കൂര്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നു. ഫര്‍ണസിലേക്ക് മാറ്റുന്ന ഈ വെള്ളം ചൂടാക്കുമ്പോള്‍ ലഭിക്കുന്ന നീരാവിയിലാണ് തുണി നിര്‍മ്മിക്കുന്നത്. ഈ തുണിയാണ് സാരിയും മാസ്ക്കുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. അഞ്ച് മുതല്‍ ആറു ദിവസം വരെയാണ് സാരി നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. 

മൂന്ന് വാക്സിനുകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍, കൊറോണ വാക്സിന്‍ ഉടന്‍ -പ്രധാനമന്ത്രി

ഭോപ്പാലിലെ വസ്ത്ര വ്യാപാരിയായ വിനോദ് മേല്‍വാരിന്റെ നേതൃത്വത്തിലാണ് വസ്ത്ര നിര്‍മ്മാണം. ഈ സാരി രോഗാണുക്കളെ തടയുമെന്നും ഈ രീതിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിനോദ് പറയുന്നു. രണ്ടു മാസത്തോളമെടുത്ത് കണ്ടെത്തിയ ഈ ഔഷധക്കൂട്ടിന്റെ ഗുണ൦ അഞ്ചോ ആറോ തവണ കഴുകുന്നത് വരെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണ൦; ശുഭപ്രതീക്ഷ നല്‍കി പ്രാഥമിക ഫലം!!

ഭോപ്പാലിലും ഇന്‍ഡോറിലും ലഭിക്കുന്ന ഈ സാരിയ്ക്ക് 3000 രൂപയാണ് വില. വൈകാതെ ഇന്ത്യയിലെ 36 വില്‍പ്പന ശാലകളില്‍ ഈ സാരി എത്തിക്കുമെന്ന് മധ്യപ്രദേശ് കൈത്തറി കരകൗശല കോർപ്പറേഷൻ കമ്മിഷണർ രാജീവ് ശർമ പറഞ്ഞു. എന്നാല്‍, സാരിയുടെ സവിശേഷത സംബന്ധിച്ച അവകാശവാദങ്ങളൊന്നും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 

Trending News