Herbal Tea For Sleep: ശാന്തമായ ഉറക്കത്തിന് ഹെർബൽ ടീ; ഉറങ്ങുന്നതിന് മുൻപ് കഴിക്കാം ഈ പാനീയങ്ങൾ

Homemade Drinks For Good Sleep: കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നല്ല നിലവാരമുള്ള ഉറക്കം ആവശ്യമാണ്. ത്കണ്ഠ തലച്ചോറിനെ ശാന്തമാക്കാനും ഉറങ്ങാനും അനുവദിക്കുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 09:42 AM IST
  • ഗ്രീൻ ടീ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും
  • കഫീൻ കുറഞ്ഞ ഗ്രീൻ ടീ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും ക്ഷീണം, സമ്മർദ്ദം മുതലായവ മെച്ചപ്പെടുത്താനും സഹായിക്കും
Herbal Tea For Sleep: ശാന്തമായ ഉറക്കത്തിന് ഹെർബൽ ടീ; ഉറങ്ങുന്നതിന് മുൻപ് കഴിക്കാം ഈ പാനീയങ്ങൾ

അസ്വസ്ഥമായ ഒരു ദിവസത്തിന് ശേഷം, ഒരാൾക്ക് വേണ്ടത് രാത്രിയിൽ സ്വസ്ഥമായ ഒരു ഉറക്കമാണ്. ജോലിയും മറ്റെല്ലാ കാര്യങ്ങളും ആദ്യം പരി​ഗണിക്കേണ്ടതായി വരുമ്പോൾ, ഉറക്കം എപ്പോഴും രണ്ടാമതായി പോകുന്നു. പക്ഷേ, രാത്രിയിൽ നമ്മുടെ ശരീരം വീണ്ടെടുക്കുകയും സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അടുത്ത ദിവസം മികച്ച രീതിയിൽ പ്രവർത്തിക്കാൻ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നല്ല നിലവാരമുള്ള ഉറക്കം ആവശ്യമാണ്.

എന്നാൽ ദൈർഘ്യമേറിയ ജോലി സമയവും തിരക്കേറിയ ജീവിതശൈലിയും നമ്മുടെ മാനസികാരോഗ്യത്തെയും ഉറക്കചക്രത്തെയും മോശമായി ബാധിക്കുന്നു. ഉത്കണ്ഠ തലച്ചോറിനെ ശാന്തമാക്കാനും ഉറങ്ങാനും അനുവദിക്കുന്നില്ല. എന്നിരുന്നാലും, നാഡീവ്യവസ്ഥയെ ശമിപ്പിക്കാനും ശാന്തമായ ഉറക്കം ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങൾ ഉണ്ട്. സുഖകരമായ ഉറക്കം ലഭിക്കാൻ കഴിക്കാവുന്ന ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഗ്രീൻ ടീ: ഗ്രീൻ ടീ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. കഫീൻ കുറഞ്ഞ ഗ്രീൻ ടീ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും ക്ഷീണം, സമ്മർദ്ദം മുതലായവ മെച്ചപ്പെടുത്താനും സഹായിക്കും.

ചമോമൈൽ ടീ: ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച ഹെർബൽ ടീകളിൽ ഒന്നാണിത്. ഇത് ശരീരത്തിൽ ഒരു സെഡേറ്റീവ് പ്രഭാവം ചെലുത്തുന്നു. അത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു

പുതിനയില ചായ: പുതിനയില ഒരു ഉന്മേഷദായകമായ ഉത്പന്നമാണ്. ഉറങ്ങുന്നതിന് മുൻപ് പുതിനയില ചായ കുടിക്കുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും. ഉത്കണ്ഠ കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും നല്ല നിലവാരമുള്ള ഉറക്കം ലഭിക്കാനും ഇത് സഹായിക്കും.

ALSO READ: Heart Health: ചെറിയ ഇടവേളകളെടുക്കാം... ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കും

ലാവെൻഡർ ടീ: ലാവെൻഡർ ചായ മനസ്സിനെ ശാന്തമാക്കുമെന്ന് പറയപ്പെടുന്നു. ചില ഗവേഷണങ്ങൾ അനുസരിച്ച്, ഇത് വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും സഹായിക്കും.

ലെമൺഗ്രാസ് ടീ: ഈ ഹെർബൽ ടീ ഉറക്കസമയത്തിന് മുൻപ് കഴിക്കാവുന്ന മികച്ച പാനീയങ്ങളിൽ ഒന്നാണ്. ഇത് പേശികളെ വിശ്രമിക്കാനും ഉറക്കം മികച്ചതാക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് നല്ലതാണ്.

കറുവപ്പട്ട ചായ: ഭക്ഷണത്തിൽ ചേർക്കാൻ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട ചായയ്ക്ക് നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനുമുള്ള കഴിവുകളുണ്ട്. അതുകൊണ്ട് ഉറക്കസമയത്തിന് മുൻപ് കഴിക്കാവുന്ന മികച്ച പാനീയമാണിത്.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഹെർബൽ ടീകളും വീട്ടിലുണ്ടാക്കുന്ന പാനീയങ്ങളും ഉണ്ടെങ്കിലും, അവയുടെ ഉപഭോഗത്തിന് കൃത്യമായ സമയം നിശ്ചയിക്കേണ്ടത് പ്രധാനമാണ്. ഉറങ്ങാൻ പോകുന്നതിന് കുറച്ച് സമയം മുൻപ് ഇവ കഴിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് കഴിക്കരുത്. മികച്ച ഫലങ്ങൾക്കായി ആരോ​ഗ്യകരമായ ദിനചര്യയും പിന്തുടരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News