ഇന്ന് പ്രായഭേദമന്യേ പലരും നേരിടാറുള്ള പ്രശ്നമാണ് കാലിലെ വിണ്ടുകീറൽ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ഈ പ്രശ്നങ്ങൾ പൊതുവേ കണ്ടുവരാറുള്ളത്. ഇത് പലരിലും വേദനയ്‌ക്കൊപ്പം നീർവീക്കം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടുന്നക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും എന്നാൽ, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
തണുപ്പുകാലത്ത് കാലിലെ വിള്ളൽ കാരണം ചിലർക്ക് കടുത്ത വേദന അനുഭവപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ വിപണിയിൽ ലഭിക്കുന്ന ക്രീമാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. ഇത് കാര്യമായി ഫലം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ ഉണ്ടാക്കിയ ക്രീം ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെലവുകളില്ലാതെ എളുപ്പത്തിൽ ആശ്വാസം ലഭിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ALSO READ: രാവിലെ എഴുന്നേറ്റാൽ ചെയ്യാൻ പാടുള്ളതും, ഇല്ലാത്തതും എന്തൊക്കെ?
ഹോം മെയ്ഡ് ഹീൽ ക്രാക്ക് ക്രീം ചേരുവകൾ:
കടുകെണ്ണ 2 ടീസ്പൂൺ
വെളിച്ചെണ്ണ 2 ടീസ്പൂൺ
വാസ്ലിൻ 1 ടീസ്പൂൺ
വിറ്റാമിൻ ഇ കാപ്സ്യൂൾസ്
1/2 ടീസ്പൂൺ കർപ്പൂരം
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണയും കടുകെണ്ണയും മിക്സ് ചെയ്യുക. കർപ്പൂരം നന്നായി പൊടിച്ച് അതിൽ കലർത്തണം. വാസ്‌ലിൻ, വിറ്റാമിൻ ഇ ക്യാപ്‌സ്യൂളുകൾ എന്നിവയും ഈ മിശ്രിതത്തിൽ കലർത്തി മാറ്റിവെക്കണം. എല്ലാ ചേരുവകളും നന്നായി ഇളക്കുക, ചൂടുവെള്ളത്തിന് മുകളിൽ പാത്രം വെച്ച് മിശ്രിതം നന്നായി അലിയിക്കുക. ശേഷം ഈ മിശ്രിതം ഒരു ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഈ മിശ്രിതം പൂർണ്ണമായും തണുപ്പിച്ച ശേഷം കഴിച്ചാൽ മികച്ച ഫലം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.